ലോകകപ്പ് യോഗ്യത; സ്വപ്നത്തിലേക്ക് ബൂട്ട്കെട്ടി ഒമാൻ ഇറങ്ങുന്നു
text_fieldsഒമാൻ താരങ്ങൾ പരിശീലനത്തിൽ
മസ്കത്ത്: ലോകകപ്പ് യോഗ്യത നാലാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ശക്തരായ ഖത്തറിനെ സമനിലയിൽ തളച്ച ആത്മവിശ്വാസവുമായി ഒമാൻ ശനിയാഴ്ച അയൽക്കാരായ യു.എ.ഇയെ നേരിടും. ദോഹ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ രാത്രി 9.15നാണ് മത്സരം. ഇന്നത്തെ കളിയിൽ യു.എ.ഇയെ അട്ടിമറിക്കുകയാണെങ്കിൽ ലോകകപ്പ് കളിക്കുക എന്ന സ്വപ്നം ഒമാന്‍ സാക്ഷാത്കരിക്കാനാകും. യു.എ.ഇ കരുത്തരാണെങ്കിലും മികച്ചപ്രകടനം പുറത്തെടുക്കുകയാണെങ്കിൽ വിജയിക്കാനാകുമെന്ന ആത്മവിശ്വാസം കോച്ച് ടീം അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. കണക്കുകളില്‍ യു.എ.ഇയാണ് മുന്നില്‍. ഇരുവരും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് പ്രാവശ്യം യു.എ.ഇയും നാലു മത്സരം ഒമാനും വിജയിച്ചു. അഞ്ചെണ്ണം സമനിലയിലായി. അവസാനമായി ഇരു ടീമും അറബ് കപ്പില്‍ നേരിട്ടപ്പോള്‍ 1-1ന് തുല്യത പാലിച്ചു. 67ാം സ്ഥാനത്തുള്ള യു.എ.ഇ റാങ്കിങ്ങിലും ഒമാനെക്കാള്‍ മുന്നിലാണ്. 78ാം സ്ഥാനത്താണ് ഒമാന്‍.
നിർണായക മത്സരത്തിന് മുന്നോടിയായി റെഡ് വാരിയേഴ്സ് ഖത്തർ യൂനിവേഴ്സിറ്റി ഗ്രീൻഫീൽഡിൽ മുഖ്യ പരിശീലകൻ കാർലോസ് ക്വിറോസിന്റെ നേതൃത്വത്തിൽ ഊർജിത പരിശീലനമാണ് നടത്തിയത്. ഖത്തറിനെതിരായ തന്റെ ടീമിന്റെ പ്രകടനത്തിൽ ക്വിറോസ് സംതൃപ്തി പ്രകടിപ്പിച്ചു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ടീമിന് കഴിഞ്ഞു, സ്വന്തം നാട്ടിൽ വിജയം നേടാൻ അവർ കഠിനമായി പരിശ്രമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എതിരാളികളെ തടഞ്ഞിടാൻ കഴിഞ്ഞെന്നും കോച്ച് പറഞ്ഞു. ചെറിയ പിഴവുകൾക്കുപോലും വലിയ വില നൽകേണ്ടി വരുമെന്നതിനാൽ എതിരാളികൾക്കനുസൃതരമായ തന്ത്രങ്ങൾ പയറ്റി വിലപ്പെട്ട മൂന്നുപോയന്റ് സ്വന്തമാക്കാനാണ് കോച്ച് നൽകിയിരിക്കുന്ന നിർദേശം.
oman football team: ഒമാൻ താരങ്ങൾ പരിശീലനത്തിൽ സ്കത്ത്: ലോകകപ്പ് യോഗ്യത നാലാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ശക്തരായ ഖത്തറിനെ സമനിലയിൽ തളച്ച ആത്മവിശ്വാസവുമായി ഒമാൻ ശനിയാഴ്ച അയൽക്കാരായ യു.എ.ഇയെ നേരിടും. ദോഹ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ രാത്രി 9.15നാണ് മത്സരം. ഇന്നത്തെ കളിയിൽ യു.എ.ഇയെ അട്ടിമറിക്കുകയാണെങ്കിൽ ലോകകപ്പ് കളിക്കുക എന്ന സ്വപ്നം ഒമാന്‍ സാക്ഷാത്കരിക്കാനാകും. യു.എ.ഇ കരുത്തരാണെങ്കിലും മികച്ചപ്രകടനം പുറത്തെടുക്കുകയാണെങ്കിൽ വിജയിക്കാനാകുമെന്ന ആത്മവിശ്വാസം കോച്ച് ടീം അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. കണക്കുകളില്‍ യു.എ.ഇയാണ് മുന്നില്‍. ഇരുവരും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് പ്രാവശ്യം യു.എ.ഇയും നാലു മത്സരം ഒമാനും വിജയിച്ചു. അഞ്ചെണ്ണം സമനിലയിലായി. അവസാനമായി ഇരു ടീമും അറബ് കപ്പില്‍ നേരിട്ടപ്പോള്‍ 1-1ന് തുല്യത പാലിച്ചു. 67ാം സ്ഥാനത്തുള്ള യു.എ.ഇ റാങ്കിങ്ങിലും ഒമാനെക്കാള്‍ മുന്നിലാണ്. 78ാം സ്ഥാനത്താണ് ഒമാന്‍.
നിർണായക മത്സരത്തിന് മുന്നോടിയായി റെഡ് വാരിയേഴ്സ് ഖത്തർ യൂനിവേഴ്സിറ്റി ഗ്രീൻഫീൽഡിൽ മുഖ്യ പരിശീലകൻ കാർലോസ് ക്വിറോസിന്റെ നേതൃത്വത്തിൽ ഊർജിത പരിശീലനമാണ് നടത്തിയത്. ഖത്തറിനെതിരായ തന്റെ ടീമിന്റെ പ്രകടനത്തിൽ ക്വിറോസ് സംതൃപ്തി പ്രകടിപ്പിച്ചു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ടീമിന് കഴിഞ്ഞു, സ്വന്തം നാട്ടിൽ വിജയം നേടാൻ അവർ കഠിനമായി പരിശ്രമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എതിരാളികളെ തടഞ്ഞിടാൻ കഴിഞ്ഞെന്നും കോച്ച് പറഞ്ഞു. ചെറിയ പിഴവുകൾക്കുപോലും വലിയ വില നൽകേണ്ടി വരുമെന്നതിനാൽ എതിരാളികൾക്കനുസൃതരമായ തന്ത്രങ്ങൾ പയറ്റി വിലപ്പെട്ട മൂന്നുപോയന്റ് സ്വന്തമാക്കാനാണ് കോച്ച് നൽകിയിരിക്കുന്ന നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.