ഖത്തർ ലോകകപ്പ് ഔദ്യോഗിക ചിഹ്നം നാളെ മസ്കത്തിലും തെളിയും
text_fieldsമസ്കത്ത്: 2022ലെ ഖത്തർ ലോകകപ്പിെൻറ ഒൗദ്യോഗിക ചിഹ്നത്തിെൻറ പ്രകാശന ചടങ്ങിൽ മസ്കത്തിലെ റോയൽ ഒാപെറ ഹൗസും പങ്കാളികളാകും. ചൊവ്വാഴ്ച രാത്രി ഒമാൻ സമയം 9.22നാണ് ഫിഫ ലോകകപ്പ് ഒൗദ്യോഗിക ചിഹ്നത്തിെൻറ പ്രകാശനം നടക്കുക. രാജ്യാന്തര ഡിജിറ്റല്‍ കാമ്പയിന് മുഖേനയാണ് പ്രകാശനം.
ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലും ലോകത്തൊട്ടാകെ 23 രാജ്യങ്ങളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലും ഒരുപോലെയാണ് പ്രദർശനം നടക്കുക. ജി.സി.സി രാഷ്ട്രങ്ങളിൽ റോയൽ ഒാപെറ ഹൗസിനു പുറമെ കുവൈത്തിലെ കുവൈത്ത് ടവറിലുമാണ് ഒൗദ്യോഗിക ചിഹ്നം തെളിയുക.
ബെയ്റൂത്ത് റൗശെ റോക്ക്, അമ്മാനില്‍ റോയല്‍ ഹോട്ടല്‍, അള്‍ജീരിയയില്‍ ഒപേറ ഹൗസ്, തുനീഷ്യയില്‍ ഹമ്മാമെറ്റ്, റാ ബത്തില്‍ കോര്‍ണീഷ് റാബത്ത്, ഇറാഖില്‍ ബാഗ്ദാദ് ടവര്‍, തഹ്രീര്‍ സ്ക്വയര്‍ എന്നിവിടങ്ങളിലും ലോഗോ പ്രദര്‍ശനം ഒരേസമയം നടക്കും. ലോകത്തെ മറ്റു പ്രധാന രാജ്യങ്ങളിലും കൂറ്റന്‍ സ്ക്രീനില്‍ ലോഗോയുടെ പ്രദര്‍ശനമുണ്ടാകും.
