ലോകകപ്പ് ഫുട്ബാൾ: ആവേശം നെഞ്ചിലേറ്റി ഒമാനും
text_fieldsമസ്കത്ത്: ലോകകപ്പ് ഫുട്ബാളിെൻറ ആരവവും ആവേശവും നെഞ്ചിലേറ്റി ഒമാനിലെ ഫുട്ബാൾ പ്രേമികളും.
വ്യാഴാഴ്ച വൈകീട്ട് നോമ്പുതുറക്കും നമസ്കാരത്തിനും ശേഷം ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിലേക്ക് എത്താനുള്ള തിരക്കിലായിരുന്നു ഫുട്ബാൾ പ്രേമികൾ. ഒമാൻ സമയം രാത്രി ഏഴുമണിക്കാണ് റഷ്യ-സൗദി മത്സരം കിക്കോഫ് ചെയ്തത്.
സൗദി ടീമിനായിരുന്നു ആരാധകരേറെ. ഹോട്ടലുകളിലും മറ്റും വലിയ സ്ക്രീനുകളിൽ കളി കാണാനെത്തിയവർ സൗദി ടീമിെൻറ ഒാരോ നീക്കങ്ങൾക്കും കൈയടികളോടെയാണ് പ്രോത്സാഹനം നൽകിയത്.
നഗരത്തിലെ മുന്തിയ ഹോട്ടലുകൾക്ക് പുറമെ രാത്രി പ്രവർത്തിക്കുന്ന തെരുവോരങ്ങളിലെ ഭക്ഷണശാലകളിലുമെല്ലാം മത്സരങ്ങൾ കാണിക്കുന്നതിനായി വലിയ സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ മത്സരങ്ങൾ കാണിക്കുന്നതിന് ഏഴു വലിയ എൽ.സി.ഡി സ്ക്രീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഹോട്ടലുകളും വേൾഡ് കപ്പ് മേഖലകൾ സ്ഥാപിച്ച് ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമം നടത്തുന്നുണ്ട്.
ഷാംഗ്രില ബർ അൽ ജിസ റിസോർട്ടിൽ വേൾഡ് കപ്പ് ടെൻഡ് ആണ് സ്ഥാപിച്ചിട്ടുള്ളത്. വലിയ സ്ക്രീനിന് ഒപ്പം രണ്ട് പ്ലാസ്മാ ടി.വികളും ഇവിടെയുണ്ട്. ഡയറക്ട് ടി.വി നൗ, സ്ലിംഗ് ടി.വി, ഫ്യുബോ ടി.വി തുടങ്ങിയ ഒാൺലൈൻ മാധ്യമങ്ങളും ലോകകപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ലഭ്യമാക്കുന്നുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഒമാൻ സമയം അധികം രാത്രിയാകുന്നതിന് മുമ്പാണ് കൂടുതൽ മത്സരങ്ങളും. ചില മത്സരങ്ങൾ വൈകീട്ട് നാലിനാണ് ആരംഭിക്കുക. പത്തു മണിയാണ് അവസാന സമയം. കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ പുലർച്ചെ വരെ മത്സരങ്ങൾ നീണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
