ലോകകപ്പ് ക്രിക്കറ്റ് പ്രവേശം പ്രതീക്ഷയോടെ ഒമാൻ
text_fieldsഒമാൻ ക്രിക്കറ്റ് ടീം അംഗങ്ങൾ പരിശീലനത്തിൽ
മസ്കത്ത്: ഈ വർഷം ഇന്ത്യയിൽ നടക്കുന്നWorld Cup Cricketബാറ്റേന്താനാവുമെന്ന പ്രതീക്ഷയിൽ ഒമാൻ. ലോകകപ്പ് ക്രിക്കറ്റിൽ കളിക്കുന്ന അവസാന രണ്ടു ടീമുകളെ കണ്ടത്താനുള്ള യോഗ്യതാ മത്സരങ്ങൾ സിംബാവെയിൽ ജൂൺ 18മുതൽ ജൂലൈ ഒമ്പതുവരെ നടക്കും.
അവസാന റൗണ്ട് യോഗ്യത മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിനായി ഒമാൻ ക്രിക്കറ്റ് ടീം കോച് ദുലീപ് മെൻഡീസിന്റെ കീഴിൽ കഠിന പരിശീലനത്തിലാണ്. എട്ടു ടീമുകൾ ഇതിനോടകം യോഗ്യത നേടി കഴിഞ്ഞു. ബാക്കിയുള്ള രണ്ടു ടീമുകൾക്കായുള്ള പോരാട്ടത്തിൽ ഒമാന് കാര്യങ്ങൾ എളുപ്പമല്ല.
നിലവിൽ ടെസ്റ്റ് കളിക്കുന്ന ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, അയർലൻഡ്, സിംബാവേ എന്നീ രാജ്യങ്ങൾക്കു പുറമെ അസോസിയേറ്റ് രാജ്യങ്ങളായ നെതെർലാൻഡ്, സ്കോട്ട്ലാൻഡ്, അമേരിക്ക, യു.എ.ഇ.നേപ്പാൾ എന്നീ രാജ്യങ്ങൾക്കു ഒപ്പമാണ് ഒമാൻ മത്സരിക്കേണ്ടത്. ഇതിൽ വെസ്റ്റ് ഇൻഡീസ് രണ്ടു വട്ടം ജേതാക്കളും ഒരു വട്ടം റണ്ണേഴ്‌സും ആയപ്പോൾ ശ്രീലങ്ക ഒരു തവണ ജേതാക്കളും രണ്ടു വട്ടം റണ്ണേഴ്‌സ് അപ്പ് ആകുകയും ചെയ്ത ടീമാണ്.
എന്നാൽ, ഇതൊന്നും തന്നെ ഒമാനെ അലട്ടുന്ന ഘടകങ്ങൾ അല്ല. ഇതിനുള്ള പ്രധാന കാരണം ടീമിന്റെ നിലവിലെ ഫോം തന്നെയാണ്. വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ടീമിന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് കോച് ദിലീപ് മെൻഡീസ് പറഞ്ഞു. നേപ്പാളിൽ നടന്ന എ.സി.സി പ്രീമിയർ കപ്പിലെ സമീപകാല പ്രകടനം അതാണ് തെളിയിക്കുന്നത്.
ടൂർണമെന്റിൽ തുടക്കത്തിൽ ബാറ്റിങ്ങിൽ ശോഭിക്കാനായില്ല. എന്നാൽ, ക്രമേണ സാഹചര്യവുമായി ഇണങ്ങുകയും മികച്ച ഫോമിൽ എത്തുകയും ചെതെന്നും ഒമാനെ രണ്ടു തവണ 20 ട്വന്റി ലോകകപ്പിൽ എത്തിച്ച ദിലീപ് മെൻഡീസ് പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഒമാൻ ക്രിക്കറ്റ് ടീം ലോകകപ്പ് യോഗ്യത മത്സരം അവസാന റൗണ്ടിൽ കളിക്കുന്നത്. നേരെത്തെ 2005, 2009 വർഷങ്ങളിൽ കളിക്കാൻ സാധിച്ചെങ്കിലും ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് ഒമാൻ കളത്തിൽ ഇറങ്ങുന്നത്.
മുമ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഒരുങ്ങുമ്പോൾ ഒമാൻ ക്രിക്കറ്റിന് നല്ലൊരു ഗ്രൗണ്ട് പോലും ഉണ്ടായിരുന്നില്ല. എന്നാൽ, മുൻ ചെയർമാൻ കനക് സി കിംജിയുടെ ശ്രമഫലമായി ഒമാൻ ക്രിക്കറ്റിന് സ്വന്തമായി മൈതാനവും എല്ലാ സൗകര്യവും കൈവന്നു. അദ്ദേഹത്തിന്റെ വേർപാട് വല്ലാത്ത ശൂന്യതയാണെന്ന് ടീമിന്റെ മാനേജർ മധു ജസ്രാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

