Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോകകപ്പ്-ഏഷ്യൻ കപ്പ്...

ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യത: ഒമാന്​ വീണ്ടും തകർപ്പൻ വിജയം

text_fields
bookmark_border
ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യത: ഒമാന്​ വീണ്ടും തകർപ്പൻ വിജയം
cancel
camera_alt

മ​ലേ​ഷ്യ​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ ഒ​മാ​ൻ താ​ര​ങ്ങ​ളു​​ടെ ആ​ഹ്ലാ​ദം

മസ്കത്ത്​: ലോകകപ്പ്-ഏഷ്യൻ കപ്പ് ഇരട്ട യോഗ്യത മത്സരത്തിൽ വിജയം തുടർന്ന്​ ഒമാൻ. ക്വാലാലംപൂർ ബുകിത്​ ജലീൽ സ്​റ്റേഡിയത്തിൽ നടന്ന കളിയിൽ മലേഷ്യയെ ഏകപക്ഷീയമായ രണ്ട്​ ഗോളുകൾക്കാണ്​ ​ തകർത്തത്​. നാല്​ കളിയിൽനിന്ന്​ മൂന്ന്​ വിജയവുമായി ഗ്രൂപ്​ ഡിയിൽ രണ്ടാം സ്ഥാനത്താണ്​ ഒമാൻ. ഇത്രയും വിജയവുമായി ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ കിർഗിസ്താനാണ്​ ഒന്നാം സ്ഥാനത്ത് തുടരുന്നത്​​. ഇരുപകുതികളിലെയും അവസാന മിനിറ്റിലായിരുന്നു റെഡ്​ വാരിയേഴ്​സ്​ വലകുലുക്കിയത്​. ആദ്യ പകുതിയിൽ ഒമാനുവേണ്ടി പെനാൽറ്റിയിലൂടെ ഉമർ അൽ മാലിക്ക് ആണ്​ ​ആദ്യ ഗോൾ നേടിയത്​. ​കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷി​ക്കെ മുഹമ്മദ്​ അൽ ഗഫ്രി രണ്ടാം ഗോളും സ്വന്തമാക്കി.

തുടക്കം മുതലേ ആക്രമിച്ച്​ കളിക്കുന്ന ശൈലിയായിരുന്നു ഒമാൻ സ്വീകരിച്ചത്​. ഇരു വിങ്ങുകളിലൂടെയുമുള്ള തുടർച്ചയായ ആക്രമണത്തിൽ മലേഷ്യൻ ഗോൾമുഖം പലപ്പോഴും വിറച്ചു. എന്നാൽ, ഗോൾ മാത്രം അകന്നുനിന്നു. ഒടുവിൽ ആദ്യ പകുതി അവസാനിക്കാൻ വിസിൽ മുഴങ്ങാനിരിക്കെ പെനാൽറ്റിയിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

രണ്ടാം പകുതിയിൽ സമനില പിടിക്കാനുള്ള തന്ത്രവുമായിട്ടായിരുന്നു മലേഷ്യ ഇറങ്ങിയത്​. ഇതിനായി കളംനിറഞ്ഞ്​ കളിച്ച ആതിഥേയർ പലതവണ ഒമാൻ പ്രതിരോധനിരയെ പരീക്ഷിച്ചെങ്കിലും വല കുലുക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Football TeamWorld Cup-Asian Cup Qualifiers
News Summary - World Cup-Asian Cup Qualifiers: Oman's resounding victory
Next Story