Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക അ​ർ​ബു​ദ ദി​നം;...

ലോ​ക അ​ർ​ബു​ദ ദി​നം; 20,000 സൗ​ജ​ന്യ കാ​ൻ​സ​ർ റി​സ്ക് അ​സെ​സ്മെ​ന്റു​മാ​യി ബ​ദ​ർ അ​ൽ​സ​മ

text_fields
bookmark_border
ലോ​ക അ​ർ​ബു​ദ ദി​നം; 20,000 സൗ​ജ​ന്യ കാ​ൻ​സ​ർ റി​സ്ക് അ​സെ​സ്മെ​ന്റു​മാ​യി ബ​ദ​ർ അ​ൽ​സ​മ
cancel

മസ്കത്ത്​: ലോക അർബുദ ദിനത്തോടനുബന്ധിച്ച്​ 20,000 സൗജന്യ കാൻസർ റിസ്ക് അസെസ്മെന്റുകളും പരിശോധനകളും നൽകുന്ന കാമ്പയിനുമായി ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ്​. ബദർ കർക്കിനോസ് സെന്റർ ഫോർ കാൻസർ കെയർ നടത്തുന്ന കാമ്പയിൻ, ഏപ്രിൽ 30വരെ നീണ്ടുനിൽക്കും. സ്വദേശികൾക്കും ഒമാനിലെ പൗരൻമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന്​ അധികൃതർ അറിയിച്ചു. രോഗം നേരത്തേ കണ്ടെത്തുകയും അർബുദത്തെ കുറിച്ചുള്ള സുപ്രധാന ആരോഗ്യ അവബോധം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് കാമ്പയിന്‍റെ ലക്ഷ്യം. പ​ങ്കെടുക്കാൻ താൽപര്യമുള്ളവർ പേര്​, വയസ്സ്​, ആൺ/പെൺ​, പരിശോധനക്കായി തെരഞ്ഞെടുക്കുന്ന സ്​ഥലം എന്നിവ സഹിതം 72255689 എന്ന നമ്പറിലേക്ക് വാട്സ്ആപ് അയച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്​. ക്യുആർ കോഡ് ഉയോഗിച്ചും എൻറോൾ ചെയ്യാം. രജിസ്റ്റർ ചെയ്​താൽ 24 മണിക്കൂറിനുള്ളിൽ അപ്പോയിന്റ്മെന്റ് തീയതിയും സമയവും അറിയിച്ച്​ വിവരം ലഭിക്കും.

പരിചയസമ്പന്നരായ ഒരു കൂട്ടം ഓങ്കോളജിസ്റ്റുകൾ മേൽനോട്ടം വഹിക്കുന്ന കൃത്രിമ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​) അഥവാ എ.ഐ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമാണ് ബദർ അൽ സമയുടെ കാൻസർ റിസ്ക് അസെസ്മെന്റ് പ്രോഗ്രാം. മാരകമായ മറ്റു സാംക്രമികമല്ലാത്ത രോഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ അപകട ഘടകങ്ങളെയും താരതമ്യം ചെയ്യുന്ന ചോദ്യങ്ങളുടെ ഒരു പരമ്പര ഇതിലുണ്ടാകും. അവസാനം, എ.ഐയുടെ സഹായത്തോടെ ഒാരോരുത്തരുടെയും റിസ്ക് സ്കോർ കണക്കാക്കുകയും ചെയ്യും. കാൻസർ റിസ്ക് അസെസ്മെന്റിന് പുറമെ രജിസ്​റ്റർ ചെയ്ത എല്ലാവർക്കും സൗജന്യ കൺസൽട്ടേഷനും ബോധവത്കരണവും ബദർ അൽസമ നൽകും.കൃത്യസമയത്ത് രോഗനിർണയം നടത്താനും കൃത്യമായ ചികിത്സ ഉറപ്പാക്കാനും ആരോഗ്യപരിശോധന പരിപാടികൾ അനിവാര്യമാണെന്ന് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ്​ ഡയറക്ടർമാരായ അബ്ദുല്ലത്തീഫും ഡോ. പി.എ. മുഹമ്മദും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cancer Dayoman
News Summary - World Cancer Day
Next Story