Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവർത്തക കൺവെൻഷനും അംഗത്വ വിതരണ കാമ്പയിനും

text_fields
bookmark_border
പ്രവർത്തക കൺവെൻഷനും അംഗത്വ വിതരണ കാമ്പയിനും
cancel
camera_alt

നി​സ്​​വയി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നി​ൽ​നി​ന്ന്​

മസ്കത്ത്: ഒ.ഐ.സി.സി മുൻ നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് സിദ്ദിഖ് ഹസ്സന്‍റെ നേതൃത്വത്തിലുള്ള വിഭാഗം നിസ്വയിൽ പ്രവർത്തക കൺവെൻഷനും അംഗത്വ വിതരണ കാമ്പയിനും സംഘടിപ്പിച്ചു.

രാഹുൽ ഗാന്ധി കേരളത്തിൽ നടത്തിയ ഭാരത് ജോഡോ യാത്ര കേരളത്തിലുടനീളം സഞ്ചരിച്ചപ്പോൾ ലഭിച്ച ജനപിന്തുണ സി.പി.എമ്മിനെയും ബി.ജെ.പിയെയും വിറളിപിടിപ്പിച്ചിരിക്കുകയാണെന്ന് ഉദ്ഘാടനം ചെയ്ത സിദ്ദിഖ് ഹസ്സൻ പറഞ്ഞു.

2008ൽ രൂപവത്കരിച്ച നിസ്വ റീജനൽ കമ്മിറ്റി മികച്ച രീതിയിൽ പ്രവർത്തനം നടത്തിയിരുന്ന കമ്മിറ്റിയായിരുന്നു. കോവിഡ് മഹാമാരിമൂലം സംഘടന പ്രവർത്തനം ഊർജസ്വലമായിരുന്നില്ല. വരുംനാളുകളിൽ പ്രവർത്തനം കൂടുതൽ ഊർജസ്വലമാക്കാനായി മെംബർഷിപ് കാമ്പയിൻ ഊർജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിസ്വ റീജനൽ കമ്മിറ്റി സ്ഥാപക നേതാവ് ഗോപകുമാർ വേലായുധൻ അധ്യക്ഷതവഹിച്ചു.

യോഗത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം കെ.കെ. ശംസുദ്ദീനെയും തൃക്കരിപ്പൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ട്രഷറർ കുഞ്ഞുമുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്‍റുമാരായിരുന്ന അനീഷ് കടവിൽ, നസീർ തിരുവത്ര, ഗോപകുമാർ വേലായുധൻ, ജോയ്, നൗഫൽ, റെജി കുമാർ, അജിത്, ഷീജ ജോൺ, ഡോ. വെങ്കിടേഷ്, ഡോ. വിഷ്ണു, ആമീൻ തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Worker convention and membership distribution campaign
Next Story