ദാഖിലിയയിൽ കുടിവെള്ളപദ്ധതിയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ ഒമാൻ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ സർവിസസ് കമ്പനി നടപ്പാക്കുന്ന കുടിവെള്ളപദ്ധതിയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. അൽഹംറ വിലായത്തിലാണ് 26 ദശലക്ഷം റിയാലിൽ പദ്ധതിയൊരുങ്ങുന്നത്. വെള്ളം വിതരണം ചെയ്യാനുള്ള പൈപ്പിടൽ പ്രവൃത്തിയാണ് നടന്നു കൊണ്ടിരിക്കുന്നത്. പദ്ധതി 50 ശതമാനത്തോളം പൂർത്തിയായതായി കമ്പനി അധികൃതർ അറിയിച്ചു.
അൽഹംറ വിലായത്തിലെ എല്ലാ ഗ്രാമങ്ങളെയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അൽഹംറ വിലായത്തിലെയും ബിലാദ്സൈത്തിലെയും 82 ഗ്രാമങ്ങൾക്കും മറ്റും സുരക്ഷിതവും സുസ്ഥിരവുമായ വെള്ളവുമെത്തിക്കാൻ പദ്ധിതിയിലൂടെ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

