മസ്കത്ത്: മബേല അൽസലാമ പോളിക്ലിനിക്കിൽ അന്താരാഷ്ട്ര വനിതദിനാഘോഷം നടന്നു. ദി നാഘോഷത്തിെൻറ ഭാഗമായി വനിതകൾക്കായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നൂറിലധികം വനിതകൾ പെങ്കടുത്തു. ഇേൻറണിസ്റ്റും മെഡിക്കൽ ഡയറക്ടറുമായ ഡോ. റഷീദ് അലിയുടെ ആമുഖ പ്രഭാഷണത്തോടെയാണ് ക്യാമ്പിന് തുടക്കമായത്.
പോളിക്ലിനിക് ഡയറക്ടർ സിദ്ദീഖ്, സ്പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ.ഗോറി ബായി എന്നിവർ സംസാരിച്ചു. സീബ് മേഖലയിൽനിന്നുള്ള നിരവധി സ്വദേശി-വിദേശി വനിതകൾ ക്യാമ്പിന് എത്തിയിരുന്നു. കൊറോണയെ കുറിച്ചും ശുചിത്വപൂർണമായ ജീവിതശൈലിയെ കുറിച്ചുമുള്ള ബോധവത്കരണ ക്ലാസുകളും നടന്നു. ഹെഡ്നഴ്സ് ബെറ്റ്സി, മാർക്കറ്റിങ് മാനേജർ വിനോദ് കുമാർ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് നികേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.