Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഇന്നുമുതൽ വനിത...

ഒമാനിൽ ഇന്നുമുതൽ വനിത ടാക്​സി ഓടിത്തുടങ്ങും

text_fields
bookmark_border
ഒമാനിൽ ഇന്നുമുതൽ വനിത ടാക്​സി ഓടിത്തുടങ്ങും
cancel

മ​സ്ക​ത്ത്​: പു​തു​ച​രി​ത്രം ര​ചി​ച്ച്​ ഒ​മാ‍െൻറ നി​ര​ത്തു​ക​ളി​ൽ ഇ​ന്നു​മു​ത​ൽ വ​നി​ത ടാ​ക്​​സി ഓ​ടി​ത്തു​ട​ങ്ങും. 'ഒ ​ടാ​ക്സി' ക​മ്പ​നി​ക്കാ​ണ് ഗ​താ​ഗ​ത, വാ​ര്‍ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം ലൈ​സ​ന്‍സ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ക. പി​ന്നീ​ട്​ മ​റ്റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. വ​നി​ത ടാ​ക്​​സി​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ള​യം പി​ടി​ക്കു​ക ഒ​മ്പ​തു​ വ​നി​ത​ക​ളാ​യി​രി​ക്കു​മെ​ന്ന് സി.​ഇ.​ഒ ഹ​രി​ത് അ​ൽ മ​ഖ്ബ​ലി അ​റി​യി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി​ട്ടാ​ണ് ടാ​ക്സി സ​ർ​വി​സ്​ ന​ട​ത്താ​ൻ​ വ​നി​ത​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ന്ന​ത്. വെ​ള്ള, പി​ങ്ക്​ നി​റ​ങ്ങ​ളി​ലാ​യി​രി​ക്കും വ​നി​ത ടാ​ക്സി. മ​സ്ക​ത്തി​ൽ വീ​ട്ടു​വാ​തി​ൽ​ക്ക​ൽ​വ​രെ സേ​വ​നം എ​ത്തി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്​ സ​ർ​വി​സ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്‌​കൂ​ളു​ക​ളി​ലേ​ക്കും കോ​ള​ജു​ക​ളി​ലേ​ക്കും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഏ​റെ ഗു​ണം ചെ​യ്യു​ന്ന​താ​യി​രി​ക്കും വ​നി​ത ടാ​ക്​​സി. നി​ര​വ​ധി സ്​​ത്രീ​ക​ൾ​ക്ക്​ ഭാ​വി​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ല​ഭി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatshe taxi
News Summary - Women's taxi in Oman from today
Next Story