വനിത ജൂനിയർ ഏഷ്യ കപ്പ് ഹോക്കി; ഇന്ത്യ-ചൈന ഫൈനൽ ഇന്ന്
text_fieldsമസ്കത്ത് ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ വനിത ജൂനിയർ ഹോക്കി ടീമിന് നൽകിയ സ്വീകരണം
മസ്കത്ത്: വനിത ജൂനിയർ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യ ചൈനയെ നേരിടും. സെമിയിൽ ജപ്പാനെ 3-1 നു ആധികാരികമായി തോൽപ്പിച്ചാണ് കലാശക്കളിയിലേക്ക് യോഗ്യതനേടിയത്.അമീറാത്ത് ഹോക്കി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണിക്ക് തുടങ്ങുന്ന ഫൈനൽ മത്സരത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
റൗണ്ട് ലീഗിൽ ചൈനയോട് പ്രതീക്ഷിക്കാതെ നേരിട്ട പരാജയത്തിനു മറുപടി നൽകി കിരീടം നേടാനാണ് ഇന്ത്യയുടെ താരങ്ങൾ ഒരുങ്ങുന്നത്. മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന സ്വീകരണ പരിപാടിയിൽ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങ് ഇന്ത്യൻ ടീം അംഗങ്ങൾക്ക് വിജയാശംസകൾ നേർന്നു. മത്സരം കാണാനായി മലയാളികളടക്കമുള്ള പ്രവാസി സമൂഹം സറ്റേഡിയത്തലേക്കെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

