Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​നി​താ ആ​രോ​ഗ്യ...

വ​നി​താ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
വ​നി​താ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു
cancel

മ​സ്ക​ത്ത്: ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തി​ൽ വി​വി​ധ അ​ക്കാ​ദ​മി​ക്-​അ​ന്ത​ര്‍ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ദേ​ശീ​യ വ​നി​ത-​ശി​ശു ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ‘ഹെ​ർ സ്റ്റോ​റി, അ​വ​ർ വോ​യ്സ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ എ​ന്ന സ​മ​ഗ്ര വ​നി​താ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന് അ​ൽ മൗ​ജി​ൽ വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ​യും അ​ക്കാ​ദ​മി​ക് മേ​ഖ​ല​ക​ളി​ലെ​യും അ​ന്ത​ര്‍ദേ​ശീ​യ സം​ഘ​ട​ന​ക​ളി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു. ശ​നി​യാ​ഴ്ച​യും പ​രി​പാ​ടി തു​ട​രും. വൈ​കീ​ട്ട് അ​ഞ്ചു മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ് പ​രി​പാ​ടി.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്സി​റ്റി, നാ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി എ​ന്നി​വി​ട​ങ്ങ​ളി​ലെ മെ​ഡി​ക്ക​ല്‍ സ്റ്റു​ഡ​ന്‍റ്സ് ക​മ്യൂ​ണി​റ്റി (മെ​ഡ്സ്കോ)​യാ​ണ് പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ര്‍. യു​നൈ​റ്റ​ഡ് നാ​ഷ​ൻ സ്പോ​പ​ലേ​ഷ​ൻ ഫ​ണ്ട് ഉ​ള്‍പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യും കാ​മ്പ​യി​നി​നു​ണ്ട്.

ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ​യും സ​മൂ​ഹ​ത്തി​ന്റെ​യും പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ക​യാ​ണ് കാ​മ്പ​യി​നി​ന്റെ ല​ക്ഷ്യം. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 13 പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ സ്റ്റേ​ഷ​നു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പോ​ളി​സി​സ്റ്റി​ക് ഓ​വ​റി സി​ന്‍ഡ്രോം, എ​ന്‍ഡോ​മെ​ട്രി​യോ​സി​സ്, ഐ.വി.​എ​ഫ് ഉ​ള്‍പ്പെ​ടെ​യു​ള്ള വ​ന്ധ്യ​ത ചി​കി​ത്സ​ക​ള്‍ തു​ട​ങ്ങി​യ സ​ങ്കീ​ര്‍ണ പ്ര​ജ​ന​നാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ​രു​ടെ മാ​ര്‍ഗ​നി​ര്‍ദേ​ശം ല​ഭ്യ​മാ​കും. സ​ർ​വി​ക്ക​ല്‍-​സ്ത​നാ​ര്‍ബു​ദ പ​രി​ശോ​ധ​ന​ക​ള്‍, എ​ച്ച്പി​വി വാ​ക്‌​സി​ന്‍, വി​വാ​ഹ​ത്തി​ന് മു​മ്പു​ള്ള മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ എ​ന്നി​വ​യു​ള്‍പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധാ​രോ​ഗ്യ​ത്തി​നും പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​താ​ണ് കാ​മ്പ​യി​ൻ.

യൂ​റി​ന​റി ട്രാ​ക്റ്റ് ഇ​ന്‍ഫെ​ക്ഷ​ന്‍, ലൈം​ഗി​ക​മാ​യി പ​ക​രു​ന്ന രോ​ഗ​ങ്ങ​ള്‍, സു​ര​ക്ഷി​ത ഗ​ര്‍ഭ​ധാ​ര​ണ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ​യും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശാ​രീ​രി​കാ​രോ​ഗ്യ​ത്തി​നൊ​പ്പം മാ​ന​സി​കാ​രോ​ഗ്യ​വും ച​ർമ​രോ​ഗ​വി​ഭാ​ഗ​വും ഉ​ള്‍പ്പെ​ടു​ത്തി മെ​നോ​പ്പോ​സ് ഘ​ട്ടം ഉ​ള്‍പ്പെ​ടെ​യു​ള്ള വ​നി​താ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണം ന​ല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womensOman Newshealth awareness campaigngulfnewsmalayalam
News Summary - Women's health awareness campaign launched
Next Story