കാന്‍സര്‍ വിരുദ്ധ പോരാട്ടത്തിന്‍െറ മുന്‍നിരയില്‍ ഡോ. രാജ്യശ്രീ
text_fieldsമസ്കത്ത്: സ്തനാര്‍ബുദ ബാധിതരായ സ്ത്രീകള്‍ക്ക് ശാരീരികവും മാനസികവുമായ പിന്തുണ നല്‍കുന്ന ഒരു കൂട്ടായ്മ മസ്കത്തിലുണ്ട്. ബാന്‍ കാന്‍സര്‍ എന്ന പേരില്‍ കഴിഞ്ഞവര്‍ഷം രൂപംകൊണ്ട കൂട്ടായ്മക്ക് പിന്നില്‍ ഒരു മലയാളി ഡോക്ടറാണ്. ഡോ. രാജ്യശ്രീ നാരായണന്‍കുട്ടി എന്ന തിരുവനന്തപുരം സ്വദേശിയുടെ കീഴില്‍ കാന്‍സര്‍ രോഗികള്‍ക്ക് തണലാകാന്‍ വിവിധ പദ്ധതികളാണ് ബാന്‍ കാന്‍സര്‍ കൂട്ടായ്മ ആസൂത്രണം ചെയ്തുവരുന്നത്.
മസ്കത്തില്‍ സ്വകാര്യ ക്ളിനിക് നടത്തുന്ന രാജ്യശ്രീ കുറെ വര്‍ഷങ്ങളായി സ്തനാര്‍ബുദ ബോധവത്കരണ രംഗത്ത് സജീവമാണെങ്കിലും കഴിഞ്ഞ വര്‍ഷമാണ് ഒരു കൂട്ടായ്മയുടെ സാധ്യത മുന്നില്‍കാണുന്നത്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ക്ക് പുറമെ വിദ്യാര്‍ഥികളും വീട്ടമ്മമാരുമടക്കം 26 പേര്‍ ഇപ്പോള്‍ അംഗങ്ങളാണ്. ഇതില്‍ പത്തുപേരുടെ അടുത്ത ബന്ധുക്കള്‍ക്ക് അര്‍ബുദം ബാധിച്ചിരുന്നു. അര്‍ബുദം മറികടന്ന രണ്ടുപേരും കൂട്ടായ്മയുടെ ഭാഗമാണ്.
ഒമാനിലെ സ്ത്രീകളില്‍ സ്തനാര്‍ബുദം പിടിമുറുക്കുകയാണെന്ന് ഡോക്ടര്‍ പറയുന്നു. കാന്‍സര്‍ മരണങ്ങളില്‍ ഒന്നാമതും സ്തനാര്‍ബുദം തന്നെയാണ്. കാന്‍സറിന്‍െറ നീരാളിക്കൈകളെ കുറിച്ച് അറിവുള്ളവരാണെങ്കില്‍പോലും അത് തന്നെ തേടിയത്തൊന്‍ സാധ്യതയുണ്ടെന്നത് സ്ത്രീകള്‍ വിസ്മരിക്കുന്നു. സ്ത്രീകള്‍ പൊതുവെ ആരോഗ്യം കണക്കിലെടുക്കാത്തതാണ് ഇതിന് കാരണം. ബോധവത്കരണ പരിപാടികള്‍ എത്ര നടത്തിയാലും കാന്‍സര്‍ വളര്‍ച്ചയത്തെിയശേഷമാണ് സ്ത്രീകള്‍ പരിശോധനക്കായി എത്താറുള്ളതെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ കണ്ടത്തെിയാല്‍ സര്‍ജറിയും കീമോതെറപ്പിയും ഒന്നുമില്ലാതെ ചെറിയ ശസ്ത്രക്രിയയിലൂടെ സ്തനാര്‍ബുദത്തില്‍നിന്ന് മോചിതരാകാം.
തുടക്കത്തില്‍ വളരെ ചെറിയ അളവില്‍ മാത്രമാകും കാന്‍സറിന്‍െറ വളര്‍ച്ച. ഇത് സ്പര്‍ശനത്തിലൂടെ അറിയാന്‍ കഴിയില്ല. മാമോഗ്രാം പരിശോധനയിലൂടെയേ അറിയാന്‍ സാധ്യമാകൂ. ഈ ഘട്ടത്തില്‍ ചെറിയ ശസ്ത്രക്രിയ മാത്രം മതിയാകും. സ്പര്‍ശനം അനുഭവപ്പെട്ട് തുടങ്ങുമ്പോള്‍ രണ്ട് അല്ളെങ്കില്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കും. തുടക്കത്തില്‍നിന്ന് ഒരു സെ.മീറ്റര്‍ വലുപ്പമത്തൊന്‍ മൂന്നുവര്‍ഷമെങ്കിലും എടുക്കാറുണ്ടെന്ന് ഡോ. രാജ്യശ്രീ ഓര്‍മിപ്പിക്കുന്നു.
40 വയസ്സിന് മുകളിലുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തിയിരിക്കണം. ഇതോടൊപ്പം 20 വയസ്സ് പിന്നിടുന്ന പെണ്‍കുട്ടികള്‍ സ്വയം പരിശോധന നടത്തുകയും വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. 1996ല്‍ മസ്കത്തിലത്തെിയ ഡോക്ടര്‍ രാജ്യശ്രീ 2002 വരെ റോയല്‍ ആശുപത്രിയിലായിരുന്നു ജോലി ചെയ്തത്. പിന്നീട് മസ്കത്ത് പ്രൈവറ്റ് ആശുപത്രിയിലേക്ക് മാറി. ഇക്കാലയളവിലാണ് സ്തനാര്‍ബുദ പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. ഇതിന്‍െറ ഭാഗമായാണ് ക്ളിനിക് ആരംഭിച്ചത്. ആദ്യകാലത്ത് ക്ളിനിക്കിന്‍െറ ഭാഗമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.
ജീവിതശൈലിയാണ് 90 ശതമാനം വരെ സ്തനാര്‍ബുദത്തിന് കാരണമെന്ന് ഡോക്ടര്‍ പറയുന്നു. വ്യായാമമില്ലായ്കയും ഭക്ഷണശീലങ്ങളും ശ്രദ്ധിക്കണം. പരമാവധി പ്രകൃതിദത്ത ഭക്ഷണങ്ങള്‍ കഴിക്കുകയും മൈക്രോവേവ് ഉപകരണങ്ങളിലെ പാചകം ഒഴിവാക്കുകയും വേണം. ഭക്ഷണ സാധനങ്ങള്‍ ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുകയും വേണം. ആദ്യത്തെ പ്രസവം 30 വയസ്സിന് മുകളിലേക്ക് നീളുന്നതും കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കാത്തതും സ്തനാര്‍ബുദത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വേദനയും കാന്‍സറും തമ്മില്‍ ബന്ധമില്ല. നിശ്ശബ്ദമായാണ് കാന്‍സര്‍ ശരീരത്തിലേക്ക് കടന്നുവരുക. 99 ശതമാനത്തിനും അവസാന സ്റ്റേജിലാണ് വേദനയുണ്ടാവുകയുള്ളൂ-ഡോക്ടര്‍ പറയുന്നു.
സ്തനാര്‍ബുദ നിര്‍ണയത്തിന് സ്വയം നിര്‍ണയത്തിന്‍െറ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുകയാണ് ബാന്‍കാന്‍സര്‍ കൂട്ടായ്മയുടെ പ്രചാരണങ്ങളുടെ ലക്ഷ്യമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതോടൊപ്പം സെര്‍വിക്കല്‍, ശ്വാസകോശ കാന്‍സര്‍ എന്നിവയെ കുറിച്ചും ബോധവത്കരണ പരിപാടികള്‍ നടത്തുന്നു. രോഗനിര്‍ണയം സാധ്യമായ വന്‍കുടല്‍ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയെ കുറിച്ച് ബോധവത്കരണം നടത്താനും കൂട്ടായ്മക്ക് പദ്ധതിയുണ്ട്. കൂട്ടായ്മയെ കുറിച്ച് മാധ്യമങ്ങളിലും മറ്റും വാര്‍ത്തകള്‍ വന്നതോടെ കേരളത്തില്‍ നിന്ന് ബോധവത്കരണ പരിപാടികള്‍ നടത്താന്‍ ക്ഷണം ലഭിച്ചിരുന്നു.
ഇതനുസരിച്ച് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിപാടികള്‍ നടത്തിയിട്ടുണ്ട്. സ്തനാര്‍ബുദ ബാധിതരെ സാമ്പത്തികമായും മറ്റും സഹായിക്കാന്‍ താല്‍പര്യമുള്ളവരുടെ പേരും ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറും അടങ്ങുന്ന ഡാറ്റാ ബേസായ പിങ്ക് സ്പോണ്‍സറും കൂട്ടായ്മ തയാറാക്കിയിട്ടുണ്ട്.
സഹായം ആവശ്യമുള്ളവര്‍ക്ക് ഈ ഡാറ്റാ ബേസ് കൈമാറുകയാണ് ചെയ്യുക. സ്വയം സ്തനാര്‍ബുദ നിര്‍ണയം നടത്തുന്നതിനെ കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് പിങ്കി പ്രോമിസ് എന്ന മൊബൈല്‍ ആപ്ളിക്കേഷനും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഡോക്ടര്‍ രാജ്യശ്രീ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
