വനിത ബ്യൂട്ടി സലൂണുകൾ മാർഗ നിർദേശങ്ങൾ പാലിക്കണം -മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: സ്ത്രീകൾക്ക് സൗന്ദര്യ സേവനങ്ങൾ നൽകുന്ന ബ്യൂട്ടി സലൂണുകൾ ആരോഗ്യ സാങ്കേതിക ആവശ്യകതകൾ പാലിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആരോഗ്യ, സാങ്കേതി ക ആവശ്യകതകളും നിയന്ത്രണ മാർഗനിർദേശങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചൂണ്ടിക്കാണിച്ചത്.
പൊതുജനാരോഗ്യം സംരക്ഷിക്കുക, താമസക്കാരുടെ സൗകര്യം ഉറപ്പാക്കുക, റസിഡൻഷ്യൽ കെട്ടിടങ്ങളിൽ സ്വകാര്യത നിലനിർത്തുക എന്നിവയാണ് ഈ നിർദേശത്തിലൂടെ ലക്ഷ്യമിടുന്നത്. മസ്കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കിയ നിയന്ത്രണങ്ങൾ താഴെ കൊടുക്കുന്നു.
-സലൂണിൽ തൊഴിലാളികളെ താമസിപ്പിക്കരുത്
-ഏതെങ്കിലും മെഡിക്കൽ നടപടിക്രമങ്ങളോ ഓപ്പറേഷനുകളോ അനുവദനീയമല്ല
- അനധികൃതമോ കാലഹരണപ്പെട്ടതോ ആയ രാസ ഉൽപന്നങ്ങൾ അല്ലെങ്കിൽ ഡാറ്റ കാർഡുകൾ ഇല്ലാത്തവ പ്രദർശിപ്പിക്കാനോ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല
-ലേസർ ഉപകരണങ്ങൾ, പൾസ്ഡ് ലൈറ്റ് തെറാപ്പി അല്ലെങ്കിൽ സമാനമായ ഏതെങ്കിലും ഉപകരണങ്ങൾ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

