‘അമ്മ’യുടെ തലപ്പത്ത് സ്ത്രീകൾ വന്നത് നല്ലമാറ്റം -നടൻ അശോകൻ
text_fieldsമസ്കത്ത്: ‘അമ്മ’ സംഘടനയുടെ തലപ്പത്ത് സ്ത്രീകൾ വന്നത് നല്ലമാറ്റമാണെന്ന് നടൻ അശോകൻ. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളം വിങ്ങിന്റെ ഈ വർഷത്തെ സാംസ്കാരിക അവാർഡ് സ്വീകരിക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു. തീർച്ചയായും അവരുടെ പ്രവർത്തനങ്ങളെ അളക്കാനായിട്ടില്ലെന്നും വരും ദിവസങ്ങളിലെ ഇടെപടലുകളിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ നല്ലതാണെന്ന് പൊതുജനങ്ങൾക്കിടയിൽ അഭിപ്രായം വന്നാൽ മാത്രമേ തിയറ്ററിലേക്ക് ആളെത്തൂ. മികച്ച പല സിനിമകളും തിയറ്റർ കലക്ഷൻ ലഭിക്കാതെ പോകുന്നുണ്ട്. പ്രേക്ഷകർക്ക് നിരവധി ഓപ്ഷൻസുണ്ട്. പുതിയ ചെറുപ്പക്കാർ സിനിമയുടെ മാറ്റം ഉൾക്കൊണ്ടുതന്നെയാണ് സിനിമയെടുക്കുന്നത്. എല്ലാ തലമുറകളിലൂടെയുള്ള ആളുകളുമായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഓണം ഇന്ന് കേരളത്തിന് പുറത്താണ് ഏറ്റവും കൂടുതൽ നന്നായി ആഘോഷിക്കുന്നതെന്നും താരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

