പ്രഥമ ഒമാനി വനിത സമ്മേളനം ഇൗമാസം 24ന്
text_fieldsമസ്കത്ത്: ഒമാനി വനിത സമ്മേളനം ഇൗമാസം 24ന് നടക്കും. എക്സ്പെരിമെൻറ് ഇവൻറ്സിെൻറ ആഭിമുഖ്യത്തിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലാണ് പരിപാടി നടക്കുക. ഒക്ടോബർ 17ന് നടക്കുന്ന ഒമാനി വനിതാ ദിനത്തിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്നേ ദിവസം വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടിയിൽ തകാഫുൽ ഒമാൻ സി.ഇ.ഒ സയ്യിദ റവാൻ അഹ്മദ് ആൽ സൈദ് മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്ത്രീശാക്തീകരണം മുൻനിർത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ അന്താരാഷ്ട്ര തലത്തിലുള്ള വനിതാ പ്രഭാഷകർ പെങ്കടുക്കും.
സ്ത്രീകൾക്ക് അവരുടെ കഴിവ് മനസ്സിലാക്കാൻ സഹായിക്കുന്ന പ്രഭാഷണങ്ങൾക്കൊപ്പം വിശദമായ ചർച്ചകളും ഉണ്ടാകും. ഒമാന് പുറമെ ഇറ്റലി, സ്വീഡൻ, ദുബൈ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്നുള്ള പ്രഭാഷകർ പരിപാടിയിൽ പെങ്കടുക്കുമെന്ന് എക്സ്പെരിമെൻറ്സ് ഇവൻറ്സ് ഡയറക്ടർ സമീൽ അമീൻ പറഞ്ഞു. കുവൈത്ത് പാർലമെൻറ് അംഗം സഫാ അൽ ഹാഷിം മുഖ്യപ്രഭാഷണം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
