മസ്കത്ത് വിമാനത്താവളത്തിൽ കഞ്ചാവുമായി യുവതി പിടിയിൽ
text_fieldsമസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഞ്ചാവുമായി എത്തിയ ഏഷ്യൻ പൗരത്വമുള്ള യുവതിയെ അധികൃതർ അറസ്റ്റ് ചെയ്തു.വിമാനത്താവളത്തിലെ കസ്റ്റംസ് ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ഡയറക്ടറേറ്റ് ജനറൽ ഫോർ കോംപാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വകുപ്പാണ് നടപടി സ്വീകരിച്ചത്.
യാത്രാ ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്തേക്ക് കടത്തുകയും വിതരണത്തിനായി ഉപയോഗിക്കുകയുമെന്ന ഉദ്ദേശത്തോടെയായിരുന്നു കഞ്ചാവ് കൈവശം വെച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യുവതിക്കെതിരെ ആവശ്യമായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

