ഡബ്ല്യു.എം.എഫ്.എം ക്രിസ്മസ്-പുതുവത്സരാഘോഷവും ജനറൽ ബോഡിയും
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ ( ഡബ്ല്യു.എം.എഫ്.എം) മസ്കത്ത് കൗൺസിലിന്റെ
ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ്-പുതുവത്സാരാഘോഷത്തിൽനിന്ന്
മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ ( ഡബ്ല്യു.എം.എഫ്.എം) മസ്കത്ത് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സാരാഘോഷവും ജനറൽബോഡി മീറ്റിങ്ങും സംഘടിപ്പിച്ചു. പ്രശസ്ത കവി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചീഫ് എക്സിക്യൂട്ടീവ് അംഗം മധുമതി നന്ദകിഷോർ ഉദ്ഘാടകനെ പൊന്നാടയണിയിച്ച് ആദരിച്ചു. നാഷനൽ കോഓഡിനേറ്റർ അൻസർ അധ്യക്ഷത വഹിച്ചു. സതീഷ് നൂറനാട് സ്വാഗതം പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബിജു പുരുഷോത്തമൻ വിശദീകരിച്ചു.
നാസർ ശ്രീകണ്ഠപുരത്തിന്റെ സംഗീതവിരുന്നും മധുമതി നന്ദകിഷോറിന്റെ യോഗാ തെറാപ്പി സെക്ഷനും പരിപാടിക്കു മിഴിവേകി. ഡബ്ല്യു.എം.എഫിന്റെ സ്ഥാപകൻ ഷൗക്കത്ത് കൂട്ടായ്മയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വീഡിയോ കോൺഫറൻസിലൂടെ വിശദീകരിച്ചു. യുവജന കമ്മീഷന്റെ ഏറ്റവും പുതിയ പഠനമനുസരിച്ചു യുവാക്കളിൽ പെരുകിവരുന്ന ആത്മഹത്യാ പ്രവണതയെ ചെറുത്തു തോൽപ്പിക്കാൻ പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. നമ്പൂതിരി, ഷീല, സത്താർ (ഖത്തർ) എന്നിവർ ആശംസകളും നേർന്നു.
നാഷനൽ കോഓഡിനേറ്ററായി അൻസർ അബ്ദുൽ ജബ്ബാറിനെയും പ്രസിഡന്റായി പി. ജോർജിനെയും സെക്രട്ടറിയായി ഹബീബിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഖജാൻജി -ജാൻസൺ ജോസ്, വൈസ് പ്രസിഡന്റ് -പി. കെ. ഷഫീൽ, പ്രിയ ദേവൻ, ജോയിന്റ് സെക്രട്ടറി -ആൻസൺ, വിനോ, ചിഫ് എക്സിക്യൂട്ടീവ് -ബിജു പുരുഷോത്തമൻ, (നിസ്വ ), ബൈജു കുന്നത്ത് (സൂർ), സച്ചിൻ (സുഹാർ), സനാഥൻ (സലാല), എക്സിക്യൂട്ടീവ്- മധുമതി, നാസർ ശ്രീകണ്ഠപുരം, അദീബ്, മുഹമ്മദ് നിഷാദ്, നന്ദകിഷോർ, സിദ്ദിഖ് അബ്ദുല്ല, അരുൺ ബാബു, സതീഷ് നൂറനാട്, ഷിജു ഷെമ്സ, ബിനോയ്, ദീപേഷ്. സംഘടന ഒമാനിൽ ഡബ്ല്യൂ.എം.എഫ്.എം കൂട്ടായ്മയിൽ പ്രയാസം അനുഭവിക്കുന്നവരെയും മറ്റു മലയാളി സമൂഹത്തിനും ഇന്ത്യക്കാർക്കും മുൻഗണന നൽകിയാണ് പ്രവർത്തിക്കുകയെന്ന് ചുമതല ഏറ്റെടുത്ത ഭാരവാഹികൾ അറിയിച്ചു. മസ്കത്തിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

