ഡബ്ല്യു.എം.എഫ് സുഹാര്‍ സ്റ്റേറ്റ് കൗണ്‍സില്‍‘ഹരിതം 2025’ സംഘടിപ്പിച്ചു
text_fieldsവേള്‍ഡ് മലയാളി ഫെഡറേഷന് സുഹാര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച
‘ഹരിതം 2025’ പരിപാടിയിൽനിന്ന്
സുഹാര്‍: വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ല്യു.എം.എഫ്) സുഹാര്‍ സ്റ്റേറ്റ് കൗണ്‍സില്‍ അഗ്രികള്‍ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവിജ്ഞാന പരിപാടി ‘ഹരിതം 2025’ സംഘടിപ്പിച്ചു. വിമന്‍സ് ഫോറം കോഓഡിനേറ്റര്‍ വിനീത നായര്‍ അവതാരകയായ പരിപാടി അര്‍ത്ഥ നായരുടെ പ്രാർഥനഗാനത്തോടെ ആരംഭിച്ചു.
പരിപാടിയുടെ സദസ്സ്
േവള്‍ഡ് മലയാളി ഫെഡറേഷന് നാഷനല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സുഹാറിലെ വിവിധ മേഖലകളിലും സംഘടനകളിലും പ്രവര്‍ത്തിക്കുന്ന കൃഷിയെ സ്നേഹിക്കുന്ന നിരവധി ആളുകള്‍ പരിപാടിയുടെ ഭാഗമായി.
കൗണ്‍സില്‍ പ്രസിഡന്റ് വിനോദ് നായർ അധ്യക്ഷത വഹിച്ചു. ഒമാനിലെ പ്രവാസി കര്‍ഷകനും ഡബ്ല്യു.എം.എഫ് നാഷനല്‍ കൗണ്‍സില്‍ അഗ്രികള്‍ചറല്‍ ഫോറം കോഓഡിനേറ്ററുമായിരുന്ന അസീസ് ഹാഷിം (ചീക്ക) മുഖ്യാതിഥിയായി.
അസീസ് ഹാഷിം നേതൃത്വം നല്കിയ കൃഷിവിജ്ഞാനപരിപാടിയില് ഒമാന്‍, മസ്കത്ത് കൃഷിക്കൂട്ടങ്ങളിലെ അംഗമായ സിനി ടി. തോമസും ഡബ്ല്യു.എം.എഫ് സുഹാര്‍ സ്റ്റേറ്റ് കൗണ്‍സില്‍ അഗ്രികള്‍ചറല്‍ ഫോറം കോഓഡിനേറ്ററും ഒമാന്‍, മസ്കത്ത് കൃഷിക്കൂട്ടങ്ങളിലെ അംഗവുമായ രമ്യ ദ്യുപിനും ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
ആധുനികലോകത്ത് ജൈവകൃഷിയുടെ പ്രാധാന്യം, ഓരോ വ്യക്തിയും സ്വന്തമായി കൃഷി ചെയ്യേണ്ടതിന്റെ ആവശ്യം, മണ്ണിലും ചട്ടിയിലും കൃഷി ചെയ്യുന്ന രീതികള്‍, മണ്ണ് ഒരുക്കല്‍, വിത്തിടല്‍ രീതികള്‍, വിത്ത് മുളപ്പിക്കല്‍, ജൈവ വളപ്രയോഗം എന്നിവയെക്കുറിച്ച് വിശദീകരിച്ചതിനൊപ്പം ആളുകള്‍ക്ക് കൃഷിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കുള്ള മറുപടിയും നല്കി. ‘ഹരിതം 2025’ല്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കുള്ള സൗജന്യ വിത്ത് വിതരണവും നടന്നു. സൗജന്യ വിത്തിന്റെ ആദ്യ വിതരണം അസീസ് ഹാഷിം നിര്‍വഹിച്ചു. തുടര്‍ന്ന് ഡബ്ല്യു.എം.എഫ് സുഹാര്‍ സ്റ്റേറ്റ് കൗണ്‍സില്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സുനില്‍ കുമാര്‍, ജിതേഷ് മോഹന്‍ദാസ്, റിജു വൈലോപ്പിള്ളി, കെ.എസ്. ദ്യുപിന്‍, സ്മിത കവിരാജ് എന്നിവര്‍ വിത്തുകള്‍ വിതരണം ചെയ്തു.
കൃഷിവിജ്ഞാനത്തെക്കുറിച്ച് ക്ലാസുകള്‍ എടുത്തവരെ ഡബ്ല്യു.എം.എഫ് നാഷനല്‍ കൗണ്‍സില്‍ വെൽഫെയര്‍ ഫോറം കോഓഡിനേറ്റര്‍ എം.കെ. രാജന്, സുഹാര്‍ സ്റ്റേറ്റ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് പാലക്കാട്, ജൂഡി ജോസഫ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.
സുഹാറിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു.
സുഹാര്‍ മലയാളി സംഘം ജനറല്‍ സെക്രട്ടറി വാസുദേവന്‍ പിട്ടന്, നവചേതന സുഹാര്‍ സെക്രട്ടറി ഹരികൃഷ്ണന്, കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് ബാവ ഹാജി, സുഹാറിലെ സാമൂഹിക പ്രവര്ത്തകന് വാസുദേവന്‍ നായര്‍, ഫ്രന്‍ഡ്സ് ഓഫ് സുഹാര്‍ സെക്രട്ടറി സുനില്‍ ഡി. ജോര്‍ജ്, സുഹാര്‍ സ്റ്റാര്‍ യുനൈറ്റഡ് മാനേജിങ് ഡയറക്ടര്‍ സുരേഷ് ഉണ്ണി എന്നിവര്‍ സംസാരിച്ചു.
സുഹാര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി സജീഷ് കുമാര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

