ഡബ്ല്യു.എം.എഫ് പൊന്നോണ സംഗമം
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷ പരിപാടികളിൽനിന്ന്
മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ ചാപ്റ്ററിന്റെ പൊന്നോണ സംഗമം ഓണാഘോഷം ബൗഷറിലെ ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് ഹാളിൽ വിപുലമായ രീതിയിൽ നടന്നു. ഒമാൻ വിമൻ അസോസിയേഷൻ ചെയർപേഴ്സൻ മറിയം അൽ സദ്ജലി മുഖ്യാതിഥിയായി.
കഴിഞ്ഞ കാലയളവിൽ ഡബ്ല്യു.എം.എഫ് ഒമാൻ ചെയ്തിട്ടുള്ള സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ പ്രസിഡന്റ് സുനിൽ കുമാർ സ്വാഗതപ്രസംഗത്തിൽ വിശദീകരിച്ചു. ഡബ്ല്യു.എം.എഫ് 164 രാജ്യങ്ങളിൽ ചെയ്തുവരുന്ന സന്നദ്ധപ്രവർത്തനങ്ങളെക്കുറിച്ച് ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ വിശദീകരിച്ചു. മിമിക്രി താരം മനോജ് ഗിന്നസും രാജേഷ് തിരുവമ്പാടിയും ചേർന്ന് ഹാസ്യപരിപാടിയും അവതരിപ്പിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി നൃത്തങ്ങളും ഗാനമേളയും ഉണ്ടായിരുന്നു. നാഷനൽ കോഓഡിനേറ്റർ ഉല്ലാസ് ചേരിയൻ, മിഡിൽ ഈസ്റ്റ് വമൻസ് കോഓഡിനേറ്റർ അർച്ചന തുടങ്ങിയവർ വേദിയിൽ സംബന്ധിച്ചു. മിഡിലീസ്റ്റ് വൈസ് പ്രസിഡന്റ് രാജൻ കോക്കൂരി നന്ദി പറഞ്ഞു. സെക്രട്ടറി വിനോദ്, വിവിധ ഏരിയ പ്രസിഡന്റുമാരായ അൻസാർ ജബ്ബാർ (മസ്കത്ത്), എസ്.കെ. രാജൻ (സുഹഹാർ), നിമ്മി ജെയ്സൺ (നിസ്വ) എന്നിവർ പങ്കെടുത്തു. ഗീതു അജയ് അവതാരകയായി.
സുധീർ ചന്ദ്രോത്ത്, ലിജാസ്, ബാബു തോമസ്, അനിത രാജൻ, രമ ശിവകുമാർ, അനിൽ നാടകപ്പുര, ശ്രീകുമാർ, പത്മകുമാർ, അനിൽ വർഗീസ്, സലോമി ചാക്കോ, രൂപ സുനിൽ, റെജി പുത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

