ഡബ്ല്യു.എം.എഫ് 'ഒന്നിച്ചൊരോണം' ഇന്ന്
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യു.എം.എഫ്) ഈ വർഷത്തെ ഓണാഘോഷം 'ഒന്നിച്ചൊരോണം' വിപുലമായ പരിപാടികളോടെ വാദികബീർ മസ്കത്ത് സ്പോർട്സ് ക്ലബിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. മിമിക്രി കലാകാരൻ റജി പാലയുടെ കലാപ്രകടനങ്ങൾ, മറ്റു വിവിധ കലാപരിപാടികളും നടക്കും.
വാർത്തസമ്മേളനത്തിൽ മുരുകൻ കാട്ടാക്കട, ആർട്ടിസ്റ്റ് റെജി പാല, ഡബ്ല്യു.എം.എഫ് ഗ്ലോബൽ പ്രസിഡൻറ് ഡോ. ജെ. രത്നകുമാർ, മിഡിൽ ഈസ്റ്റ് കോഓഡിനേറ്റർ അമ്മുജം, നാഷനൽ കോഓഡിനേറ്റർ ഉല്ലാസ് ചേരിയാൻ, നാഷനൽ പ്രസിഡൻറ് കെ. സുനിൽ കുമാർ, സെക്രട്ടറി രമ്യ ഡെൻസിൽ, ട്രഷറർ ജയാനന്ദൻ, പ്രോഗ്രാം കൺവീനർ ബാബു തോമസ്, മീഡിയ കോഓഡിനേറ്റർ മൊയ്തു വെങ്ങിലാട്ട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

