ഡബ്ല്യു.എം.എഫ് ഒമാൻ നാഷനൽ കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ നാഷനൽ കൗൺസിലിന്റെ 2024 -2025 കാലത്തേക്കുള്ള പുതിയ സാരഥികളുടെ സ്ഥാനാരോഹണ ചടങ്ങിൽനിന്ന്
മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ നാഷനൽ കൗൺസിലിന്റെ 2024 -2025 കാലത്തേക്കുള്ള പുതിയ സാരഥികളുടെ സ്ഥാനാരോഹണം പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ നടന്നു. റൂവി സി.ബി.ഡി ഏരിയയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന പരിപാടിയിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാനായി തിരഞ്ഞെടുത്ത ഡോ. ജെ. രത്നകുമാറിനെ ആദരിച്ചു. നാഷനൽ കോഓഡിനേറ്റർ സുനിൽ കുമാറാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. തുടർന്ന് പുതിയ ഭാരവാഹികൾക്ക് ഡോ. രത്നകുമാർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ അംഗങ്ങളായ അമ്മുജം രവീന്ദ്രൻ (ഗ്ലോബൽ വൈസ് പ്രസിഡൻറ്), രാജൻ വി. കോക്കൂരി (ഗ്ലോബൽ മലയാളം കോഓഡിനേറ്റർ), സുധീർ ചന്ദ്രോത്ത് (ഗ്ലോബൽ ഐ.ടി ആൻഡ് എച്ച്.ആർ കോഓഡിനേറ്റർ), ഉല്ലാസ് ചേരിയൻ (മിഡിൽ ഈസ്റ്റ് കോഓഡിനേറ്റർ), ജയാനന്ദൻ ( മിഡിൽ ഈസ്റ്റ് ജോയിന്റ് സെക്രട്ടറി), ബാബു തോമസ് (മിഡിൽ ഈസ്റ്റ് മലയാളം ഫോറം കോർഡിനേറ്റർ), നീത്ത അനിൽ (മിഡിൽ ഈസ്റ്റ് മെംബർഷിപ് ഫോറം കോർഡിനേറ്റർ), പുതിയ കോർ കമ്മിറ്റി അംഗങ്ങളായ സുനിൽ കുമാർ (നാഷനൽ കോഓഡിനേറ്റർ), ജോർജ് പി. രാജൻ (നാഷനൽ പ്രസിഡൻറ്), ഷേയ്ക്ക് റഫീഖ് (നാഷനൽ സെക്രട്ടറി), ജോസഫ് വലിയ വീട്ടിൽ (ട്രഷറർ), പദ്മകുമാർ (മസ്കത്ത് സ്റ്റേറ്റ് പ്രസിഡന്റ്), നിമ്മി ജോസ് (നിസ്വ സ്റ്റേറ്റ് പ്രസിഡന്റ്) എന്നിവരെയും ആദരിച്ചു. പുരുഷന്മാരിലെ പ്രോസ്ട്രേറ്റ് സംബന്ധിച്ച ആരോഗ്യപ്രശ്ങ്ങളെക്കുറിച്ചുള്ള ആരോഗ്യ സെമിനാറിൽ ഒമാൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ യൂറോളജി സ്പെഷലിസ്റ്റ് ഡോക്ടർ അരുൺ ബാബു പനക്കൽ സംസാരിച്ചു. ഡബ്ല്യം.എം.എഫ് ഒമാൻ ഹെൽത്ത് കോഓഡിനേറ്റർ ഡോക്ടർ ലാൽ കൃഷ്ണൻ നായർ അധ്യക്ഷതവഹിച്ചു. പദ്മകുമാർ നന്ദി പറഞ്ഞു.

