Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസൈബ ബീച്ച് ശുചീകരിച്ച് ഡബ്ല്യു.എം.എഫ് ഒമാൻ എൻവയോൺമെന്റ് ഫോറം

text_fields
bookmark_border
news
cancel

മസ്‌കത്ത്: പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ എൻവയോൺമെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ മസ്‌കത്തിലെ അസൈബ ബീച്ചിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ ആറു മുതൽ എട്ടു വരെ നടന്ന പരിപാടിയിൽ സന്നദ്ധപ്രവർത്തകർ, കടൽത്തീരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സമുദ്രജീവികൾക്കും പരിസ്ഥിതിക്കും ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് അവബോധം നൽകുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശവും പരിപാടി മുന്നോട്ടുവച്ചു.

ഡബ്ല്യുഎംഎഫ് ഒമാൻ എൻവയോൺമെന്റ് ഫോറം കോഓർഡിനേറ്റർ കൃഷ്ണവേണി പ്രവീൺ സ്വാഗതം പറഞ്ഞു. നാഷനൽ പ്രസിഡന്റ് ജോർജ് പി. രാജൻ ഉദ്ഘാടനം ചെയ്തു. നാഷനൽ ട്രഷറർ ജയാനന്ദൻ നന്ദി പറഞ്ഞു.നാഷനൽ സെക്രട്ടറി അർച്ചന വിജയകുമാർ, പ്രവീൺ മാധവൻ, തംജിത്ത്, അനിൽ വർഗീസ്, മൊഹ്സിൻ, ഷിബിൻ, യജിഷ ഷിബിൻ, മീഡിയ കോഓർഡിനേറ്റർ മുഹമ്മദ് യാസീൻ ഒരുമനയൂർ, എൻവോ കമാൻഡോസ് എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിനും കടൽത്തീരങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനുമായി ഇത്തരം പരിപാടികൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - WMF Oman Environment Forum cleans up Azaiba Beach
Next Story