Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡബ്ല്യു.എം.എഫ് ഒമാൻ ചാപ്റ്റർ ഓണാഘോഷം

text_fields
bookmark_border
ഡബ്ല്യു.എം.എഫ് ഒമാൻ ചാപ്റ്റർ ഓണാഘോഷം
cancel
camera_alt

ഡബ്ല്യു.എം.എഫ് ഒമാൻ ചാപ്റ്റർ ഓണാഘോഷത്തിൽനിന്ന്

മസ്‌കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ ചാപ്റ്ററിന്റെ ഓണാഘോഷം റൂവിയിലെ സ്റ്റാർ ഓഫ് കൊച്ചിൻ ബാങ്ക്വറ്റ് ഹാളിൽ വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. സംഘടനയുടെ പത്താം വാർഷികവും ചടങ്ങിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ഡബ്ല്യു.എം.എഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, പ്രസിഡന്റ് ആനി ലിബു, വൈസ് പ്രസിഡന്റ് ഉല്ലാസ് ചെറിയാൻ, ദേശീയ പ്രസിഡന്റ് ജോർജ് പി. രാജൻ തുടങ്ങിയവർ പങ്കെടുത്തു.

കുട്ടികളുടെയും വനിതകളുടെയും കലാപരിപാടികൾ, ഗാനങ്ങൾ, കവിതാവതരണങ്ങൾ, ഡബ്ല്യു.എം.എഫ് ലിറ്റിൽ സ്റ്റാർസ് അവതരിപ്പിച്ച പരിപാടികൾ എന്നിവ ആഘോഷത്തിന് മികവേകി. ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി.

അഞ്ജു, അനിൽ വർഗീസ്, ദീപ്തി ശ്യാം, അനിത രാജൻ, രൂപ സുനിൽ, ഇന്ദു നാരായണൻ, അനൂപ് ദിവാകരൻ, അർച്ചന, ജയനന്ദൻ, പ്രവീൺ മാധവൻ, നീത അനിൽ, ഡോ. അഞ്ജു, മുഹമ്മദ് യാസീൻ തുടങ്ങിയവർ നേതൃത്വം നൽകി. അൽ ഔഫുഖ് അടക്കമുള്ളവരായിരുന്നു സ്പോൺസർമാർ. പ്രവാസി മലയാളികൾക്കിടയിൽ ഐക്യവും സൗഹൃദവും സാംസ്കാരിക ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതായി പരിപാടി മാറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - WMF Oman Chapter Marks Onam with Colorful Cultural Event
Next Story