ഡബ്ല്യു.എം.എഫ് രക്തദാന ക്യാമ്പ് ഇന്ന്
text_fieldsമസ്കത്ത്: വേൾഡ് മലയാളി ഫെഡറഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ കൗൺസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച രാവിലെ എട്ടുമണി മുതൽ രണ്ടുമണിവരെ മസ്കത്ത് ബൗഷറിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് നടക്കുക.
രാജ്യത്ത് രക്തത്തിന്റെ ആവശ്യകത വർധിക്കുകയും അതിനനുസരിച്ച് രക്തം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യവും മുൻനിർത്തിയാണ് വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രക്തംദാനം ചെയ്യാൻ താല്പര്യമുള്ളവർ 99075232, 99871660, 96783565, 94566886, 99745815 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ ബ്ലഡ് ഡൊണേഷൻ കോഓർഡിനേറ്റർ ബിജു മാത്യു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

