Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​സ്സ​ക്ക്​...

ഗ​സ്സ​ക്ക്​ പ്രാ​ർ​ഥ​ന​ക​ളു​മാ​യി പെ​രു​ന്നാ​ൾ ആ​ഘോ​ഷം

text_fields
bookmark_border
ഗ​സ്സ​ക്ക്​ പ്രാ​ർ​ഥ​ന​ക​ളു​മാ​യി പെ​രു​ന്നാ​ൾ ആ​ഘോ​ഷം
cancel
camera_alt

സീ​ബ്​ വി​ലാ​യ​ത്തി​ലെ സ​യ്യി​ദ ഫാ​ത്തി​മ ബി​ൻ​ത് അ​ലി മ​സ്ജി​ദി​ൽ പെ​രു​ന്നാ​ൾ പ്രാ​ർ​ഥ​ന​യി​ൽ

പ​​​ങ്കെ​ടു​ക്കു​ന്ന സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​



ലി​വ മ​ദ്റ​സ​ത്തു​ൽ ഉ​ലൂം ഹാ​ളി​ൽ ന​ട​ത്തി​യ പെ​രു​ന്നാ​ൾ പ്രാ​ർ​ഥ​ന​യി​ൽ ആ​ശി​ഖു​ൽ ഹാ​ദി വാ​ഫി ഈ​ദ്​ സ​ന്ദേ​ശം ന​ൽ​കു​ന്നു

മ​സ്ക​ത്ത്​: പു​ണ്യ​മാ​സ​ത്തി​ൽ നേ​ടി​യെ​ടു​ത്ത വി​ശു​ദ്ധി​യു​ടെ നി​റ​വി​ൽ വി​​ശ്വാ​സി സ​മൂ​ഹം ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു.​ പു​ല​ർ​ച്ചെ ത​​ന്നെ മ​സ്​​ജി​ദു​ക​ളി​ലേ​ക്കും ഈ​ദ് ഗാ​ഹു​ക​ളി​ലേ​ക്കും​ ഒ​ഴു​കി​യ ജ​ന​ങ്ങ​ൾ ത​ക്​​ബീ​ർ ധ്വ​നി​ക​ളാ​ൽ ഭ​ക്​​തി സാ​ന്ദ്ര​മാ​ക്കി. റ​മ​ദാ​നി​ൽ നേ​ടി​യെ​ടു​ത്ത ആ​ത്മീ​യ ചൈ​ത​ന്യം വ​രും കാ​ല​ങ്ങ​ളി​​ലേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​​ ക​രു​ത്തേ​ക​ണ​മെ​ന്നും ഇ​മാ​മു​മാ​ർ പെ​രു​ന്നാ​ൾ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ളെ ഉ​ണ​ർ​ത്തി.

ഗ​സ്സ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ന്നു. പ​ര​സ്പ​രം ആ​ശ്ലേ​ഷി​ച്ചും സ്​​നേ​ഹ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യു​മാ​ണ്​ മ​സ്​​ജി​ദു​ക​ളി​ൽ​നി​ന്നും ഈ​ദ് ഗാ​ഹു​ക​ളി​ൽ​നി​ന്നും ആ​ളു​ക​ൾ പി​രി​ഞ്ഞു​പോ​യ​ത്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ​ല​ഘു വി​ഭ​വ​ങ്ങ​ളും മ​ധു​ര പാ​നീ​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

മ​ലാ​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ ബ​ന്ധു​വീ​ട്ടി​ലും മ​റ്റും ചെ​ല​വ​ഴി​ച്ചു. പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ജ​ന​ങ്ങ​ൾ മ​ത്ര​യ​ട​ക്ക​മു​ള്ള പ്ര​ധാ​ന ടൂ​റി​സ്റ്റ്​ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ഉ​ച്ച​യോ​ടെ ത​ന്നെ ഒ​ഴു​കാ​ൻ തു​ട​ങ്ങി​യി​രു​ന്നു.

സ്വ​ദേ​ശി​ക​ളോ​ടൊ​പ്പം വി​ദേ​ശി​ക​ളും എ​ത്തി​യ​തോ​ടെ റോ​ഡു​ക​ളി​ൽ പ​ല​യി​ട​ത്തും ഗ​താ​ഗ​ത ത​ട​സ്സ​വും നേ​രി​ട്ടു. ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ സം​ഘം വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. മു​വാ​സ​ലാ​ത്ത്​ പ​തി​വു​പോ​ലെ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്​ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ സ​ഹാ​യ​മാ​യി. പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​നും ഈ​ദ്​ ഗാ​ഹി​നും വി​പു​ല​മാ​യ സൗ​ക​ര്യ​മാ​യി​രു​ന്നു രാ​ജ്യ​ത്ത്​ ഒ​രു​ക്കി​യി​രു​ന്ന​ത്.

മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ്​ സീ​ബ്​ വി​ലാ​യ​ത്തി​ലെ സ​യ്യി​ദ ഫാ​ത്തി​മ ബി​ൻ​ത് അ​ലി മ​സ്ജി​ദി​ൽ ആ​ണ്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ച​ത്. ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രി ഡോ.​മു​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ്​ അ​ൽ മ​മാ​രി​യാ​ണ് ഈ​ദ്​ ന​മ​സ്കാ​ര​ത്തി​നും പ്രാ​ർ​ഥ​ന​ക്കും ​നേ​തൃ​ത്വം ന​ൽ​കി​യ​ത്. രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, മ​ന്ത്രി​മാ​ർ, സ്റ്റേ​റ്റ് കൗ​ൺ​സി​ലി​ന്റെ ചെ​യ​ർ​മാ​ൻ​മാ​ർ, സു​ൽ​ത്താ​ന്റെ സാ​യു​ധ സേ​ന​യു​ടെ​യും മ​റ്റ് സൈ​നി​ക, സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ക​മാ​ൻ​ഡ​ർ​മാ​ർ, ഒ​മാ​നി​ലെ ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ, സ്റ്റേ​റ്റ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ, ഉ​പ​ദേ​ശ​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ത്തു. ഈ​ദ്​ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ശേ​ഷം അ​ൽ ആ​ലം കൊ​ട്ടാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ സു​ൽ​ത്താ​ന്​ നി​ര​വ​ധി​പേ​ർ ആ​​ശം​സ​ക​ൾ ​കൈ​മാ​റി.

രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​യി​രു​ന്നു ഹൃ​ദ​യം​ഗ​മ​മാ​യ ആ​ശം​സ​ക​ൾ കൈ​മാ​റി​യ​ത്. ആ​ശം​സ​ക​ൾ​ക്ക്​ ന​ന്ദി പ​റ​ഞ്ഞ സു​ൽ​ത്താ​ൻ തി​രി​ച്ചും അ​ഭി​വാ​ദ്യ​ങ്ങ​ൾ കൈ​മാ​റി.

മ​ന്ത്രി​സ​ഭ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഫ​ഹ​ദ് ബി​ൻ മ​ഹ​മൂ​ദ് അ​ൽ സ​ഈ​ദ്​ മ​സ്‌​ക​ത്തി​ലെ അ​ൽ ഖോ​ർ പ​ള്ളി​യി​ലാ​ണ്​ പ്രാ​ർ​ഥ​ന ന​ട​ത്തി​യ​ത്. സു​ൽ​ത്താ​നേ​റ്റി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഗ്രാ​ൻ​ഡ് മു​ഫ്തി ഡോ. ​ക​ഹ്‌​ലാ​ൻ ബി​ൻ ന​ബ്​​ഹാ​ൻ അ​ൽ ഖ​റൂ​സി പ്രാ​ർ​ഥ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. റൂ​വി മ​ച്ചി മാ​ർ​ക്ക​റ്റ് മ​സ്ജി​ദി​ൽ മു​ഹ​മ്മ​ദ്‌ അ​ലി ഫൈ​സി, മ​ത്ര ത്വാ​ലി​ബ്‌ മ​സ്ജി​ദി​ൽ ഷെ​യ്ഖ് അ​ബ്ദു​ൽ റ​ഹ്മാ​ൻ മൗ​ല​വി, റൂ​വി ആ​ദം​സ് മ​ജ്‌​ലി​സി​ൽ റ​ഫീ​ഖ് സ​ഖാ​ഫി കു​പ്പാ​ടി​ത്ത​റ, റു​സ്താ​ഖ് ബി.​പി ഒ​മാ​ന്‍ ഓ​യി​ല്‍ പ​മ്പി​ന​ടു​ത്തു​ള്ള മ​സ്ജി​ദി​ൽ കാ​സ്സിം മ​ദ​നി, ഹി​ജാ​രി ടൗ​ണ്‍ മ​സ്ജി​ദി​ൽ അ​ബ്ദു​റ​സാ​ഖ് സൈ​നി, സ​ഹം ഹോ​സ്പി​റ്റ​ല്‍ മ​സ്ജി​ദി​ൽ സി​റാ​ജു​ദ്ദീ​ന്‍ ബാ​ഖ​വി ഉ​ളി​ക്ക​ല​ൽ, മ​സ്‌​ക​ത്ത് സു​ബൈ​ര്‍ മ​സ്ജി​ദി​ൽ അ​ബ്ദു​ല്ല അ​ന്‍വ​ര്‍ ബാ​ഖ​വി, അ​ല്‍ വാ​ദി മ​സ്ജി​ദ് ഹ​ഫീ​ള് അ​ല്‍ ദ്വീ​പി​ൽ അ​ഹ​മ്മ​ദ് സ​ഖാ​ഫി, അ​ല്‍ ഖ​ര്‍ള് മ​സ്ജി​ദ് ഷ​ന്‍ഫ​രി​യി​ൽ അ​ഷ്‌​റ​ഫ് ബാ​ഖ​വി​യും പെ​രു​ന്നാ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ​ന​ൽ​കി.

ഷാ​ബി​യ​ത് മ​സ്ജി​ദ് താ​രി​ഖ് ബി​ന്‍ സി​യാ​തി​ൽ ജാ​ഫ​ര്‍ ബാ​ഖ​വി, സ​ആ​ദ മ​സ്ജി​ദ് റൗ​ള​യി​ൽ ഹു​സൈ​ന്‍ സ​ഖാ​ഫി, സീ​ബ് സൂ​ഖ് മ​ക്ക ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ന് സ​മീ​പം ത്വാ​ലി​ബ് മ​സ്ജി​ദി​ൽ ആ​മി​ര്‍ അ​ഹ്‌​സ​നി, അ​ല്‍ ഖൂ​ദ് റൗ​ണ്ട് എ​ബൗ​ട്ടി​ന് സ​മീ​പം ലു​ലു മ​സ്ജി​ദി​ൽ ഉ​മ​ര്‍ ഫൈ​സി, മ​ബേ​ല സ​നാ​യ ന​മ്പ​ര്‍ 3 മ​സ്ജി​ദ്​ അ​ല്‍ ആ​മി​രി​യി​ൽ ത്വാ​ഹ, ബാ​ബി​ല്‍ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ന് സ​മീ​പം അ​ല്‍ഖൂ​ദ് സൂ​ഖ് മ​സ്ജി​ദ് അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖി​ൽ ജ​അ​ഫ​ര്‍ സ​അ​ദി, റു​സൈ​ല്‍ മാ​ര്‍ക്ക​റ്റ് ജു​മു​അ​ത്ത് പ​ള്ളി​യി​ൽ (മ​സ്ജി​ദ് റ​ഹ്മാ​ന്‍) മു​ഹ്‌​സി​ന്‍ സ​ഖാ​ഫി എ​രു​മ​മു​ണ്ട, അ​ല്‍ ഹെ​യ്ല്‍ നോ​ര്‍ത്ത് മ​സ്ജി​ദ് ഖ​അ്ഖാ​അ്ബി​നു അം​റി​ൽ മ​ന്‍സൂ​ര്‍ സ​ഖാ​ഫി കൊ​ള​ത്തൂ​ര്‍, അ​ൽ ഹൈ​ൽ ഷെ​ൽ പ​മ്പ് മ​സ്ജി​ദി​ൽ മു​സ്ത​ഫ റ​ഹ്‌​മാ​നി മ​ബേ​ല, മ​​ബേ​ല ഇ​ന്ത്യ​ൻ സ്കൂ​ളി​ന്​ സ​മീ​പം ജാ​മി​ഉ ത്വ​വാ​ബ്​ മ​സ്​​ജി​ദി​ൽ മു​ഹ​മ്മ​ദ്​ ഉ​വൈ​സ് ​വ​ഹ​ബി, മ​ബേ​ല ബി.​പി മ​സ്​​ജി​ദി​ൽ എം.​എ ശ​ക്കീ​ർ ​ഫൈ​സി ത​ല​പ്പു​ഴ, ബൗ​ഷ​ർ മ​സ്ജി​ദു​ൽ റ​ഹ്മ​യി​ൽ മൊ​യി​ൻ ഫൈ​സി, മു​സ​ന്ന ത​രീ​ഫ് ജു​മാ​മ​സ്ജി​ദി​ൽ അ​ബ്ദു​ൽ ഖാ​ദി​ർ വ​യ​നാ​ട്, ഖ​ദ​റ നാ​സ​ർ മ​സ്​​ജി​ദി​ൽ ശ​ബീ​ർ ഫൈ​സി, സു​ഹാ​ർ അ​ത്താ​ർ മ​സ്ജി​ദി​ൽ സ​യ്യി​ദ് ശം​സു​ദ്ദീ​ൻ ഫൈ​സി, ബ​ർ​ക്ക അ​ദ്ഹം സൂ​ഖ്​ മ​സ്ജി​ദ് സ്വാ​ലി​ഹി​ൽ സു​നീ​ർ ഫൈ​സി ചു​ങ്ക​ത്ത​റ, സ​ലാ​ല മ​സ്ജി​ദ് ഹി​ബ്റി​ൽ ല​ത്തീ​ഫ് ഫൈ​സി തി​രു​വ​ള്ളൂ​ർ, സി​നാ​വ് ആ​മി​റ​ലി മ​സ്ജി​ദി​ൽ മു​സ്ത​ഫ നി​സാ​മി, ബൂ​അ​ലി സൂ​ഖ്​ ഹോ​സ്​​പി​റ്റ​ൽ മ​സ്​​ജി​ദി​ൽ അ​ബ്​​ദു​ൽ ഹ​മീ​ദ്​ ഹു​ദ​വി, ലി​വ മ​ദ്റ​സ​ത്തു​ൽ ഉ​ലൂം ഹാ​ളി​ൽ ആ​ശി​ഖു​ൽ ഹാ​ദി വാ​ഫി​യും പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന്​ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

സ​ലാ​ല: ഐ.​എം.​ഐ സ​ലാ​ല മ​സ്ജി​ദ് ഉ​മ​ർ റാ​വാ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ് ന​മ​സ്കാ​ര​ത്തി​ന് കെ. ​ഷൗ​ക്ക​ത്ത​ലി മാ​സ്റ്റ​ർ നേ​തൃ​ത്വം ന​ൽ​കി. ഖു​ർ​ആ​നി​ന്റെ ചൈ​ത​ന്യ​ത്തെ മു​റു​കെ​പ്പി​ടി​ച്ച് ഐ​ക്യ​പ്പെ​ടു​വാ​നും ശാ​ക്തീ​ക​രി​ക്കാ​നും ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്.​ഐ.​സി മ​സ്ജി​ദ് ഹി​ബ്റി​ൽ ഒ​രു​ക്കി​യ ഈ​ദ് ന​മ​സ്കാ​ര​ത്തി​ന് അ​ബ്ദു​ല്ല​ത്തീ​ഫ് ഫൈ​സി​യാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഐ.​സി.​എ​ഫ് സ​ലാ​ല മ​സ്ജി​ദ് ബാ ​അ​ല​വി​യി​ൽ ഒ​രു​ക്കി​യ ഈ​ദ് ന​മ​സ്കാ​ര​ത്തി​ന് മു​ഹ​മ്മ​ദ് റാ​ഫി സ​ഖാ​ഫി​യും മ​സ്ജി​ദ് ഹ​ഫീ​ളി​ൽ ന​ട​ന്ന ന​മ​സ്കാ​ര​ത്തി​ന് അ​ഹ​മ്മ​ദ് സ​ഖാ​ഫി​യും കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. നാ​ട്ടി​ൽ​നി​ന്ന് സ്കൂ​ൾ അ​വ​ധി​ക്ക് സ​ലാ​ല​യി​ലെ​ത്തി​യ നി​ര​വ​ധി പേ​ർ ഈ​ദ് ന​മ​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​ര​സ്പ​രം ആ​ശ്ലേ​ഷി​ച്ച് പ്രാ​ർ​ഥി​ച്ച് ഈ​ദ് ആ​ശം​സ​ക​ൾ കൈ​മാ​റി​യാ​ണ് എ​ല്ലാ​വ​രും പി​രി​ഞ്ഞ​ത്.



അ​ൽ​ഖൂ​ദ്​ വി​ല്ലേ​ജി​ൽ സ്വ​ദേ​ശി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷം -​വി.​കെ. ഷെ​ഫീ​ർ



ഐ.​എം.​ഐ സ​ലാ​ല മ​സ്ജി​ദ് ഉ​മ​ർ റ​വാ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ് ന​മ​സ്കാ​ര​ത്തി​ന് കെ. ​ഷൗ​ക്ക​ത്ത​ലി മാ​സ്റ്റ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു​


റൂ​വി മ​ച്ചി മാ​ർ​ക്ക​റ്റ് മ​സ്ജി​ദി​ലെ പെ​രു​ന്നാ​ൾ പ്രാ​ർ​ഥ​ന​യി​ൽ​നി​ന്ന്



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidgahOmanEid-ul-Fitr 2024
News Summary - With prayers to Gassa eid celeberation
Next Story