Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശൈത്യകാല ടൂറിസം; വിനോദ...

ശൈത്യകാല ടൂറിസം; വിനോദ സഞ്ചാരികളുമായി ചാര്‍ട്ടര്‍ വിമാനങ്ങളെത്തും

text_fields
bookmark_border
ശൈത്യകാല ടൂറിസം; വിനോദ സഞ്ചാരികളുമായി ചാര്‍ട്ടര്‍ വിമാനങ്ങളെത്തും
cancel

മ​സ്ക​ത്ത്​: ശൈ​ത്യ​കാ​ല ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി യൂ​റോ​പ്പി​ൽ​നി​ന്നും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്ക് ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​മോ​ഷ​നു​മാ​യി പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം. ടൂ​റി​സം മ​ന്ത്രി സ​ലിം മു​ഹ​മ്മ​ദ് അ​ൽ മ​ഹ്റൂ​ഖി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ദോ​ഫാ​റി​നെ വ​ര്‍ഷം മു​ഴു​വ​നും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാ​റ്റു​ന്ന​തി​നു​ള്ള പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ചാ​ര്‍ട്ട​ര്‍ വി​മാ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് കൂ​ടു​ത​ല്‍ ചാ​ര്‍ട്ടേ​ഡ് വി​മാ​ന​ങ്ങ​ളും ക്രൂ​സ് ക​പ്പ​ലു​ക​ളും ആ​ക​ര്‍ഷി​ക്കാ​ന്‍ മ​ന്ത്രാ​ല​യം പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം ഖ​രീ​ഫി​നാ​യി ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ വി​ദേ​ശ-​സ്വ​ദേ​ശി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ധാ​രാ​ള​മാ​യി എ​ത്തി​യി​രു​ന്നു.

ഖ​രീ​ഫ്​ സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച്​ ഇ​ത്ത​വ​ണ ദോ​ഫാ​റി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ളു​ടെ വ​ൻ ഒ​ഴു​ക്കാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​​ജ്യ​​ത്തി​​ന​​ക​​ത്തു​​നി​​ന്നും പു​​റ​​ത്തു​​നി​​ന്നു​​മാ​​യി സീ​​സ​​ണി​​ൽ ആ​​ഗ​​സ്റ്റ്​ 15 വ​​രെ എ​​ത്തി​​യ സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ എ​​ണ്ണം 7.39 ല​​ക്ഷ​​മാ​​യെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം വെ​​ളി​​പ്പെ​​ടു​​ത്തി. ജൂ​​ലൈ 31 വ​​രെ 3.96 ല​​ക്ഷം പേ​​രാ​​ണെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ നേ​​ര​​ത്തേ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ആ​​ഗ​​സ്റ്റി​​ലാ​​ണ്​ കൂ​​ടു​​ത​​ൽ സ​​ന്ദ​​ർ​​ശ​​ക​​ർ എ​​ത്തി​​യ​​തെ​​ന്നാ​​ണ്​​ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്​​​ത​​മാ​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ഇ​​തേ കാ​​ല​​യ​​ള​​വി​​നെ അ​​പേ​​ക്ഷി​​ച്ച് 16.8 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണ്​ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. 2022ൽ ​​ഈ കാ​​ല​​യ​​ള​​വി​​ൽ ദോ​​ഫാ​​റി​​ലെ​​ത്തി​​യ​​ത്​ 6.36 ല​​ക്ഷം പേ​​രാ​​യി​​രു​​ന്നു. ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്ര​മാ​ണ്​ ഇ​​തു​സം​​ബ​​ന്ധി​​ച്ച ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വി​​ട്ട​​ത്.

ഖ​രീ​ഫി​നു​ശേ​ഷം വ​ന്ന​ണ​യു​ന്ന ശൈ​ത്യ​കാ​ല പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​നോ​ദ സ​ഞ്ചാ​രം സ​ജീ​വ​മാ​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ ചാ​ർ​ട്ട​ർ വി​മാ​നം വ​ഴി സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flighttouristarriveschartertourismwinter
News Summary - winter-tourism-Charter-flights-will-arrive-with-tourists
Next Story