ഉന്നത വിജയികളെ ആദരിച്ചു
text_fieldsമസ്കത്ത് കെ.എം.സി.സി സിനാവ് സമദ് ഏരിയ കമ്മിറ്റിയുടെ
നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിച്ചപ്പോൾ
മസ്കത്ത്: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മസ്കത്ത് കെ.എം.സി.സി സിനാവ് സമദ് ഏരിയ കമ്മിറ്റി ഭാരവാഹികളുടെ കുടുംബങ്ങളിലെ കുട്ടികളെ മെമന്റോ നൽകി ആദരിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികൾക്ക് വീടുകളിൽ എത്തിയാണ് മെമന്റോ നൽകുന്നത്.
മെമന്റോ വിതരണോദ്ഘാടനം ഖദറ മേഖലയിൽ നടന്ന മീറ്റിങ്ങിൽ പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശ്ശേരി പ്ലസ്ടു വിജയിയായ മുഹമ്മദ് സനാഹ് സലീമിന് നൽകി നിർവഹിച്ചു. സെക്രട്ടറി മൻസൂർ അലി പച്ചായി, ട്രഷറർ റിവാസ് പൊന്നാനി, മറ്റു കമ്മിറ്റി അംഗങ്ങളായ സുദീർ മാമുറ, സുദീർ സിനാവ്, മജീദ് ഫൈസി പാവണ്ണ, ഷഫീഖ് കല്ലോത്ര, ഫാറൂഖ് സിനാവ്, സലീം കൊടുങ്ങല്ലൂർ, സി.വി. നാസർ, ഖദറ മേഖല അംഗങ്ങളായ നൗഫൽ, ഇസ്മായിൽ, മുഹമ്മദ്, അബ്ദുല്ല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

