ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsമസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സി.സി.സജീഷ്, എ.കെ. സഫീർ, സമീർ ഇത്തിക്കാട്ട് എന്നിവരാണ് സമ്മാനങ്ങൾ ഏറ്റുവാങ്ങിയത്. നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മനോജ് നെരിയമ്പുള്ളി അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി ആഷിഖ് മുഹമ്മദ്കുട്ടി, ഗ്ലോബൽ കോഓഡിനേറ്റർ സുബ്രഹ്മണ്യൻ, രക്ഷാധികാരി മുഹമ്മദുണ്ണി, വെൽെഫയർ കോഓഡിനേറ്റർ അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് നസീർ ഒരുമനയൂർ, ജോയിന്റ് സെക്രട്ടറിമാരായ സുബിൻ സുധാകരൻ, ഫൈസൽ വലിയകത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. ട്രഷറർ മുഹമ്മദ് യാസീൻ ഒരുമനയൂർ വിജയികൾക്കും മറ്റു മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

