Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജേതാക്കൾക്ക് ഉജ്ജ്വല സ്വീകരണം
text_fieldsbookmark_border
മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പുമായെത്തിയ ഒമാൻ ദേശീയ ഫുട്ബാൾ ടീമിന് രാജ്യം ഉജ്ജ്വല സ്വീകരണം നൽകി. ശനിയാഴ്ച വൈകീട്ട് ബോഷറിലെ സുൽത്താൻ ഖാബൂസ് കായിക സമുച്ചയത്തിലാണ് സ്വീകരണം നൽകിയത്. ടീമംഗങ്ങളെ അനുമോദിക്കാനും സ്വീകരണം നൽകാനും വൻ ജനാവലിയാണ് കായിക സമുച്ചയത്തിൽ ഒത്തുകൂടിയത്. ചടങ്ങിന് വളരെ മുമ്പുതന്നെ ആരാധകർ ഒഴുകി. ജയ് വിളിച്ചും ടീമംഗങ്ങളുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ചും അഭിനന്ദന വാചകങ്ങൾ പ്രദർശിപ്പിച്ചും ഒമാൻ ദേശീയ പതാക വാനിലുയർത്തിയും ജനങ്ങൾ സ്വീകരണം വൻ ആഘോഷമാക്കി. രാഷ്ട്രത്തിെൻറ വീരന്മാരെ സ്വാഗതം ചെയ്യണമെന്ന് കായിക മന്ത്രാലയം ആഹ്വാനം ചെയ്തിരുന്നു. ‘23ാമത് ഗൾഫ് കപ്പ് ചമ്പ്യന്മാരായ ദേശീയ ഫുട്ബാൾ ടീമിനെ സ്വാഗതം ചെയ്യാൻ സുൽത്താൻ ഖാബൂസ് കായിക സമുച്ചയത്തിൽ തങ്ങൾ കാത്തിരിക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. സിവിൽ ഡിഫൻസ്-ആംബുലൻസ് പൊതു അതോറിറ്റിയും ടീമിനെ അഭിനന്ദനമറിയിച്ചു. മസ്കത്ത് വിമാനത്താവളത്തിൽ തന്നെ ടീമിന് വൻ സ്വീകരണമാണ് നൽകിയത്. ബിഗ് ബസ് കമ്പനിയുടെ തുറന്ന ബസിലാണ് ടീമംഗങ്ങളെ വിമാനത്താവളത്തിൽനിന്ന് കായിക സമുച്ചയത്തിലേക്ക് ആനയിച്ചത്. ടീമിെൻറ കൂറ്റൻ പോസ്റ്റർ കൊണ്ട് അലങ്കരിച്ചതായിരുന്നു ബസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
