ക്രിക്കറ്റ് ടൂർണമെന്റ് ന്യൂ വിസ്ഡം ഇലവൻ ജേതാക്കൾ
text_fieldsആരോസ് ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ന്യൂ വിസ്ഡം ഇലവൻ
മസ്കത്ത്: 'നിസാർക്കാസ് അടുക്കള'സ്പോൺസർ ചെയ്ത ബ്ലാക്ക് ആരോസ് ക്രിക്കറ്റ് ടൂർണമെന്റിൽ സമീക്ഷ് ഇലവനെ ഒരു റൺസിന് പരാജയപ്പെടുത്തി ന്യൂ വിസ്ഡം ഇലവൻ ജേതാക്കളായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂ വിസ്ഡം ഇലവൻ നിശ്ചിത ഓവറിൽ 95 റൺസെടുത്തു. വിഷ്ണു (32), റിയാസ് മുഹമ്മദ് (25) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോർ ഉയർത്താൻ സഹായകമായത്. സമീക്ഷിന് വേണ്ടി രൂബൻ ആറ് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സമീക്ഷ് ഇലവന് 94 റൺസെടുക്കാനേ സാധിച്ചുള്ളൂ. രൂബൻ 35ഉം രാകേഷ് 25ഉം റൺസ് നേടി. ന്യൂ വിസ്ഡം ഇലവന്റെ വിഷ്ണു വിനോദാണ് കളിയിലെ താരവും മാൻ ഓഫ് ദ സീരീസും. മികച്ച ബൗളറായി ന്യൂ വിസ്ഡത്തിന്റെ വഖാസിനെയും ബാറ്ററായി സമീക്ഷിനെയും തിരഞ്ഞെടുത്തു. ബാല ഭാസ്കരൻ (സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി) സമ്മാനദാനം നിർവഹിച്ചു.

