അഞ്ച്, ആറ് ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു
text_fieldsലുലു ‘ഷോപ് ആൻഡ് വിൻ പ്രമോഷൻ’ കാമ്പയിനിന്റെ ഭാഗമായി നടന്ന ഇ-റാഫിൾ നറുക്കെടുപ്പ്
-മസ്കത്ത്: റമദാന്റെ ഭാഗമായി രാജ്യത്തെ ലുലു ഔട്ട്ലെറ്റുകളിൽ ഒരുക്കിയ 'ഷോപ് ആൻഡ് വിൻ പ്രമോഷൻ' കാമ്പയിനിന്റെ അഞ്ച്, ആറ് ആഴ്ചയിലെ വിജയികളെ പ്രഖ്യാപിച്ചു. ഏപ്രിൽ 13, 20 തീയതികളിൽ മാൾ ഓഫ് മസ്കത്തിലെ ലുലു ഹൈപ്പർ മാർക്കറ്റിലും നിസ്വയിലെ ലുലു ഹൈപ്പർ മാർക്കറ്റിലും നടന്ന ഇ-റാഫിൾ നറുക്കെടുപ്പിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്.
5000 റിയാൽ വീതമുള്ള കാഷ് പ്രൈസിന് എഫ്.എം. ഫയാസ്, മുഹമ്മദ് എന്നിവർ അർഹരായി. മഹമീദ് രോഹൻ, ഹെയ്ൽ എന്നിവർ 750 റിയാൽ വീതമുള്ള കാഷ് പ്രൈസും നേടി. 500 റിയാൽ വീതമുള്ള കാഷ് പ്രൈസ് മഹ്മൂദ് സെയ്ദ്, സെയ്ദ് സാലിഹ്, ഹസ്സൻ നഷാബ്, അത്താഉല്ല, അബ്ദുല്ല അലി അൽ ഫാർസി, ബദർ അൽ യഹ്യായ് എന്നിവരും സ്വന്തമാക്കി.
20 പേർ 200 റിയാലിന്റെയും 40 പേർ 100 റിയാലിന്റെയും കാഷ് പ്രൈസുകളും നേടി. ഷോപ് ആൻഡ് വിൻ പ്രമോഷൻ കാമ്പയിനിന്റെ ഭാഗമായി ഈ വർഷം ഉപഭോക്താക്കൾക്കായി 1,00,000 മൂല്യമുള്ള കാഷ് പ്രൈസുകൾ നേടാൻ അവസരമാണ് ലുലു ഔട്ട്ലെറ്റുകളിലൂടെ ഒരുക്കിയിട്ടുള്ളത്. മറ്റ് ഓഫറുകൾക്കും ഡിസ്കൗണ്ടുകൾക്കും പുറമെയാണിത്. മേയ് ഏഴുവരെ നടക്കുന്ന ഇത്തരത്തിലുള്ള പ്രമോഷനിൽ 281 ഉപഭോക്താക്കൾക്ക് കാഷ് പ്രൈസുകൾ നേടാൻ സാധിക്കും. 10,000 റിയാലിന്റെ ഗ്രാൻഡ് പ്രൈസിന് പുറമെ ഒന്നിലധികം ആളുകൾക്ക് വാരാന്ത്യത്തിൽ 5000, 750, 500, 200, 100 റിയാൽ കാഷ് പ്രൈസുകളും നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ലുലു സ്റ്റോറുകളിൽനിന്ന് ചുരുങ്ങിയത് പത്ത് റിയാലിന്റെ സാധനങ്ങൾ വാങ്ങുന്നവർക്ക് ഇ-റാഫിൾ നറുക്കെടുപ്പിനായി രജിസ്റ്റർ ചെയ്യാം.
അഞ്ച്, ആറ് ഘട്ടങ്ങളിലെ നറുക്കെടുപ്പ് വിജയികൾക്ക് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്ന് ലുലു ഹൈപ്പർ മാർക്കറ്റ്സ് ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷോപ് ആൻഡ് വിൻ പ്രമോഷനോടൊപ്പംതന്നെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വിഭാഗങ്ങളിലും പ്രത്യേക ഓഫറുകളും ഡീലുകളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഷോപ്പിങ് അനുഭവമാക്കി മാറ്റാൻ ഓൺലൈൻ ഷോപ്പിങ് ആപ്പിൽ പ്രതിദിന ഡീലുകളും ലഭ്യമാക്കിയിട്ടുണ്ട്.