വിങ്സ് ഓഫ് വിമൻസ് വേൾഡ് കൂട്ടായ്മ: അർബുദ ബോധവത്കരണം
text_fieldsമസ്കത്ത്: വിങ്സ് ഓഫ് വിമൻസ് വേൾഡ് കൂട്ടായ്മ അർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഒാൺലൈനിൽ നടന്ന പരിപാടിയിൽ അശ്വതി തിരുനാൾ മുഖ്യാതിഥിയായിരുന്നു. ഒമാൻ കാൻസർ അസോസിയേഷൻ സ്ഥാപക കൗത്തർ മുഹമ്മദ് അൽ റവാഹിയെ ചടങ്ങിൽ ആദരിച്ചു. പ്രശസ്ത അർബുദരോഗ വിദഗ്ധൻ ഡോക്ടർ പി.വി. മോഹനൻ, സീബ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. അർബുദരോഗ വിദഗ്ധ ഡോ. രാജ്യശ്രീ, ഡോ. ഉഷ ഗോപൻ, ഡോ. ജയമീന, ഡോ. മൂകാംബിക, ഡോ. പ്രീയൂഷ സജി, ഡോ. മിനി പടിക്കൽ, ശ്യാമ മേനോൻ, മെജോ എന്നിവർ അർബുദ മുൻകരുതൽ നടപടികളെ കുറിച്ച് സംസാരിച്ചു.
അർബുദത്തെ അതിജീവിച്ച ബിന്ദു അജിത്കുമാർ (ഇന്ത്യൻ സ്കൂൾ സീബ്) അനുഭവങ്ങൾ പങ്കുവെച്ചു. പിന്നണി ഗായിക ലാലി ഗാനം ആലപിച്ചു. ബീന രാധാകൃഷ്ണൻ, സംഗീത, രാജ്യശ്രീ എന്നിവരുടെ നൃത്തവും ഉഷ സോമെൻറ ഹെൽത്തി കുക്കിങ് പരിപാടികളും ഏറെ ശ്രദ്ധയാകർഷിച്ചു. കവിത ബിനു, കാവ്യ അരുൺ എന്നിവർ കരകൗശല വിരുതുകളും അവതരിപ്പിച്ചു. സുദർശന വസന്ത് സ്കിറ്റ് അവതരിപ്പിച്ചു. സംഗീത അധ്യക്ഷത വഹിച്ചു. ഡോ. രാജ്യശ്രീ നന്ദി പറഞ്ഞു. ലക്ഷ്മി ആനന്ദ് ( തിരുവനന്തപുരം) അവതാരകയായിരുന്നു.

