അൽ റയ്യാൻ വാട്ടർ അഞ്ച് ടിക്കറ്റുകൾ നൽകും
text_fieldsമസ്കത്ത്: നാട്ടിലെത്താൻ വഴിയില്ലാത്തവർക്ക് കാരുണ്യത്തിെൻറ തണലൊരുക്കുന്ന ഗൾഫ് മാധ്യമം-മീഡിയാവൺ മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിൽ ഒമാനിലെ പ്രമുഖ കുടിവെള്ള ബ്രാൻറ് ആയ ‘അൽ റയ്യാൻ വാട്ടറും’ ഭാഗമാകും. അഞ്ച് ടിക്കറ്റുകളാണ് നൽകുക. മാസങ്ങളായി ശമ്പളം ലഭിക്കാതെയും മറ്റും ദുരിതത്തിൽ കഴിയുന്ന തീർത്തും അർഹരായ അഞ്ച് പേർ അൽ റയ്യാൻ നൽകുന്ന ടിക്കറ്റിൽ നാടണയും.
സ്ഥാപനത്തിെൻറ 15ാം വാർഷികത്തിെൻറ ഭാഗമായുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ടിക്കറ്റുകൾ നൽകുന്നതെന്ന് ഡയറക്ടർമാരായ അഹമ്മദ് മുഹമ്മദ് നാസർ അൽ മഅ്മരി, ഷഹീൻ മുഹമ്മദാലി, ഷമീർ ചക്ക്യാൻപറമ്പിൽ, റംഷി സുലൈമാൻ, കെ.എച്ച്. നിസാർ പട്ടാമ്പി, നാസർ ചെർക്കളം എന്നിവർ അറിയിച്ചു. മിഷൻ വിങ്സ് ഒാഫ് കംപാഷന് പുറമെ റൂവി, സലാല കെ.എം.സി.സി കമ്മിറ്റികൾക്ക് അർഹതപ്പെട്ടവർക്ക് നൽകുന്നതിനായി അഞ്ച് വിമാന ടിക്കറ്റുകൾ വീതവും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
