‘വിങ്സ് ഒാഫ് കംപാഷൻ’; സുഹൂൽ അൽ ഫൈഹ- കെ.വി ഗ്രൂപ്പ് പങ്കാളികളാകും
text_fieldsമസ്കത്ത്: കോവിഡ് തീർത്ത പ്രതിസന്ധിയിൽ കുടുങ്ങിപോയ പ്രവാസികളെ ചേർത്തുപിടിച്ച് നാടണയാൻ കരുതലൊരുക്കുന്ന ഗൾഫ് മാധ്യമം-മീഡിയവൺ മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിൽ ഒമാനിൽനിന്ന് സുഹൂൽ അൽ ഫൈഹ-കെ.വി ഗ്രൂപ്പ് പങ്കാളികളാകും. തിരികെയെത്താൻ ആഗ്രഹവും അർഹതയുമുണ്ടായിട്ടും പണമില്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന 25 പേർക്കാണ് ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന കയറ്റിറക്കുമതി സ്ഥാപനമായ സുഹൂൽ അൽ ഫൈഹ-കെ.വി ഗ്രൂപ്പ് ടിക്കറ്റുകൾ നൽകുക.
പ്രവാസികൾ ഏറെ കഷ്ടതയനുഭവിക്കുന്ന ഇൗ മഹാമാരിയുടെ കാലത്ത് മാധ്യമവും മീഡിയാവണ്ണും ഇങ്ങനെ ഒരു സംരംഭമൊരുക്കിയത് അഭിനന്ദാർഹമാണെന്നും ഇതിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു.

പ്രവാസികൾ ഏറെ പ്രയാസമനുഭവിക്കുന്ന കാലമാണിത്. ജോലിയും ശമ്പളവും ഭക്ഷണവും താമസിക്കാനിടവുമില്ലാതെ നിരവധി പേർ കഷ്ടപ്പെടുന്നുണ്ട്. നാടണയണമെന്ന ആഗ്രഹം സാമ്പത്തിക പ്രയാസം മൂലം ഇവരിൽ പലർക്കും സ്വപ്നമായി ശേഷിക്കുകയാണ്. ഇത്രയേറെ പ്രയാസം മുെമ്പങ്ങും പ്രവാസികൾ അനുഭവിച്ചിട്ടില്ല. ഇൗ പ്രയാസ ഘട്ടത്തിൽ ഇത്തരക്കാരെ സഹായിക്കുക എന്നത് പൊതു സമൂഹത്തിെൻറ കടമയാണ്. ഇൗ കടമയാണ് തങ്ങൾ നിർവഹിക്കുന്നത്. ഇതിലും രൂക്ഷമായ സാമൂഹിക സാഹചര്യമാണ് ഇനി വരാനിരിക്കുന്നത്. ആ അവസരത്തിലും കഴിയുന്നത്ര സഹായങ്ങൾ സമൂഹത്തിനായി ചെയ്യുമെന്നും അബ്ദുൽവാഹിദ് പറഞ്ഞു.

അർഹതയുണ്ടായിട്ടും ടിക്കറ്റിന് പണമില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാത്ത പ്രവാസികൾക്കായാണ് ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി വഴി സൗജന്യ വിമാനടിക്കറ്റ് നൽകുക.
കോവിഡിൻെറ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുന്നവക്കാണ് വിമാനടിക്കറ്റുകൾ നൽകുന്നത്. https://woc.madhyamam.com/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റിനായി രജിസ്റ്റർ ചെയ്യാം.
നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്ദ സേവകരും കൈകോർത്താണ് ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി യാഥാർഥ്യമാക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ഒമാനിൽ 00968 79138145 നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
