ത്രിദിന സന്ദർശനത്തിന് വില്യം രാജകുമാരൻ ഒമാനിൽ
text_fieldsമസ്കത്ത്: കേംബ്രിജ് ഡ്യൂക് വില്യം രാജകുമാരൻ മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തി. ഖസബ് വിമാനത്താവളത്തിൽ മന്ത്രിയും മുസന്തം ഗവർണറുമായ സയ്യിദ് ഇബ്രാഹിം ബിൻ സയിദ് അൽ ബുസൈദിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മുസന്തം ഗവർണറേറ്റിലെത്തിയത്.
ഗൾഫ് പര്യടനത്തിെൻറ ഭാഗമായി കുവൈത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് വില്യം രാജകുമാരൻ ഒമാനിലെത്തുന്നത്.
ഇരുരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള വിഷയങ്ങൾ വിലയിരുത്തുന്നതിനും ഒമാനും യു.കെയുമായുള്ള ബന്ധം ഉൗഷ്മളമായി തുടരുന്നതിനുമുള്ള ചർച്ചകളും കൂടിയാലോചനകളുമായിരിക്കും കോമൺവെൽത്ത് ഓഫിസിെൻറ നിർദേശപ്രകാരമുള്ള സന്ദർശനത്തിെൻറ ലക്ഷ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
