അൽ വുസ്ത വന്യജീവി സേങ്കതം തുറക്കുന്നു
text_fieldsമസ്കത്ത്: അൽ വുസ്തയിലെ വന്യജീവി സേങ്കതം സന്ദർശകർക്കായി തുറക്കുന്നു. ഇൗമാസം 30 മുതൽ രണ്ടാഴ്ചത്തേക്ക് സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്കും ഗവേഷകർക്കും വന്യജീവി ഫോേട്ടാഗ്രാഫർമാർക്കും പ്രവേശന അനുമതി നൽകാനാണ് ദിവാൻ ഒാഫ് റോയൽ കോർട്ടിലെ പരിസ്ഥിതി സംരക്ഷണ ഒാഫിസ് തീരുമാനിച്ചത്. സേങ്കതത്തിെൻറ കവാടത്തിൽനിന്ന് പ്രവേശന പെർമിറ്റ് ലഭിക്കും. രാവിലെ ഏഴുമുതൽ ഉച്ചക്ക് 11 വരെയും വൈകീട്ട് മൂന്നുമുതൽ അഞ്ചു വരെയുമാണ് പ്രവേശന അനുമതി.
ഹൈമ വിലായത്തിലാണ് 2824 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലുള്ള സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. വിവിധയിനം ജീവികളും സസ്യങ്ങളും കുടിവെള്ള സ്രോതസ്സുകളും അടങ്ങിയതാണ് കേന്ദ്രമെന്ന് വൈൽഡ്ലൈഫ് റിസർവ് വിഭാഗം മേധാവി ഹൈതം ബിൻ അബ്ദുല്ല അൽ അംരി പറഞ്ഞു. അറേബ്യൻ ഒറിക്സുകളാണ് പ്രധാന ആകർഷണം. പുറമെ അറേബ്യൻ ഗസെല്ലെ, സാൻഡ് ഗസെല്ലെ, ഇബെക്സ് എന്നിവയാണ് ഇവിടെ കണ്ടുവരുന്ന മറ്റുജീവികൾ. പരിസ്ഥിതി സംരക്ഷണ വിഭാഗം ഒാഫിസിന് കീഴിലുള്ള അഞ്ച് റിസർവുകളിൽ ഏറ്റവും വലുതുമാണ് ഇത്.
സന്ദർശകരുടെ സുരക്ഷയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും സംരക്ഷണവും കണക്കിലെടുത്ത് ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ സന്ദർശകർ പാലിക്കണം. പ്രധാന ഗേറ്റിലായിരിക്കും പെർമിറ്റ് വിതരണം. തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം. ഫോർവീൽ വാഹനങ്ങളും മതിയായ സുരക്ഷാ സംവിധാനങ്ങളും കരുതണം.നേരത്തേ ഒറിക്സ് സംരക്ഷണ കേന്ദ്രം എന്ന് അറിയപ്പെട്ടിരുന്ന ഇവിടം പിന്നീട് അൽ വുസ്ത വന്യജീവി സംരക്ഷണ കേന്ദ്രം എന്ന് പേരുമാറ്റുകയായിരുന്നു. ഇവിടത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജിയോളജിസ്റ്റുകളെ ആകർഷിക്കും. ഹുഖ്ഫ് മേഖലയിലെ ഭൗമ പ്രത്യേകതകൾ ലോകത്ത് മറ്റെവിടെയും കാണാൻ സാധിക്കില്ല.
അനധികൃത വേട്ടയാണ് ഒമാനിലെ വന്യജീവി സേങ്കതങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് മറികടക്കാൻ ഇക്കോ ടൂറിസം പദ്ധതികൾ പ്രോത്സാഹിപ്പിക്കണമെന്ന് ‘തൻഫീദി’ൽ നിർദേശമുയർന്നിരുന്നു. ഇതിെൻറ ഭാഗമായി വലിയ തോതിൽ ഇക്കോടൂറിസം പദ്ധതികൾ നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച ആലോചനകൾ നടന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
