Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅൽ ഹംറ മേഖലയിലെ...

അൽ ഹംറ മേഖലയിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കി

text_fields
bookmark_border
അൽ ഹംറ മേഖലയിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കി
cancel
camera_alt

തീ കെടുത്തുന്ന സിവിൽ ഡിഫൻസ്​ ഉദ്യോഗസ്​ഥൻ 

മസ്​കത്ത്​: ദാഖിലിയ ഗവർണറേറ്റിലെ അൽഹംറയിലുണ്ടായ കാട്ടുതീ നിയന്ത്രണവിധേയമാക്കിയതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. റാസ് അൽ ഹർഖ് മേഖലയിലെ ദുർഘടമായ മലനിരകളിലുള്ള വൃക്ഷങ്ങൾക്കും മറ്റുമാണ് ബുധനാഴ്ച രാത്രി തീ പിടിച്ചത്.

മലയിടുക്കുകളും മറ്റും നിറഞ്ഞ മേഖലയായിരുന്നതിനാൽ ഹെലികോപ്​ടറിൽനിന്ന്​ വെള്ളമുപയോഗിച്ച്​ തീ കെടുത്താനാകുന്ന സാഹചര്യമായിരുന്നില്ല. ​തുടർന്ന് എയർഫോഴ്സി​െൻയടക്കം വിമാനങ്ങളിൽ 250ഓളം സേനാംഗങ്ങളെ എത്തിച്ചാണ്​ തീ കെടുത്താൻ ശ്രമങ്ങൾ ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WildfiresAl Hamra
News Summary - Wildfires in the Al Hamra area have been brought under control
Next Story