Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാ​ങ്കു​ക​ൾ...

ബാ​ങ്കു​ക​ൾ അ​ന്യാ​യ​മാ​യ ചാ​ർ​ജു​ക​ൾ ഈ​ടാ​ക്കി​യാ​ൽ എ​ന്തു​ചെ​യ്യ​ണം?

text_fields
bookmark_border
ബാ​ങ്കു​ക​ൾ അ​ന്യാ​യ​മാ​യ ചാ​ർ​ജു​ക​ൾ ഈ​ടാ​ക്കി​യാ​ൽ എ​ന്തു​ചെ​യ്യ​ണം?
cancel

ഒ​രു പൊ​തു​മേ​ഖ​ല ബാ​ങ്കി​ൽ 30 വ​ർ​ഷ​ത്തി​ൽ അ​ധി​കം ജോ​ലി ചെ​യ്ത എ​നി​ക്ക് ഈ ​ക​ഴി​ഞ്ഞ മാ​സം നേ​രി​ട്ട ര​ണ്ടു മൂ​ന്ന് അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​ത്ത​രം ഒ​രു ലേ​ഖ​നം ഇ​പ്പോ​ൾ എ​ഴു​താ​ൻ എ​ന്നെ പ്രേ​രി​പ്പി​ച്ച​ത്. ഒ​ന്നാ​മ​താ​യി മി​നി​മം ബാ​ല​ൻ​സ് ഇ​ല്ല എ​ന്ന് പ​റ​ഞ്ഞു ഒ​രു പു​ത്ത​ൻ ത​ല​മു​റ സ്വ​കാ​ര്യ ബാ​ങ്കി​ന്റേ​താ​ണ് ന​ട​പ​ടി. ഒ​രു സു​ഹൃ​ത്തി​ന്റെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് ഒ​രു റെ​ക്ക​റി​ങ് ഡെ​പോ​സി​റ്റ് തു​ട​ങ്ങി​യ​ത്. ഇ​തി​നു​വേ​ണ്ടി ഒ​രു സേ​വി​ങ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടും തു​ട​ങ്ങി. ഡി​സം​ബ​ർ മാ​സ​ത്തെ സ്റ്റേ​റ്റ്മെ​ന്റ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​യി​ര​ത്തി​ല​ധി​കം രൂ​പ പി​ഴ​യാ​യി എ​ടു​ത്ത​ത് ക​ണ്ടു. വീ​ണ്ടും പ​രി​ശോ​ധി​ച്ച​പ്പോ​ൾ ജൂ​ൺ മാ​സ​ത്തി​ലും ഇ​തു സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കു​റ​ഞ്ഞ​ത് ഏ​ക​ദേ​ശം 25,000 രൂ​പ എ​ങ്കി​ലും ഈ ​അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നു മാ​ത്ര​വു​മ​ല്ല ഇ​ന്റ​ർ​നെ​റ്റ് ബാ​ങ്കി​ങ് ഉ​ൾ​പ്പെ​ടെ ഒ​രു സേ​വ​ന​ങ്ങ​ളും പ്ര​സ്തു​ത ബാ​ങ്കി​ൽ​നി​ന്നും തേ​ടു​ന്നി​ല്ല. മി​നി​മം ബാ​ല​ൻ​സ് ഇ​ല്ലാ​ത്തു​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ട​തി ഇ​ട​പെ​ട​ലു​ക​ൾ ഈ ​അ​ടു​ത്ത കാ​ല​ത്താ​യി ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ല പ്ര​മു​ഖ പൊ​തു മേ​ഖ​ല ബാ​ങ്കു​ക​ളും ഇ​പ്പോ​ൾ മി​നി​മം ബാ​ല​ൻ​സ് നി​ഷ്ക​ർ​ഷി​ക്കു​ന്നി​ല്ല എ​ന്നു​ള്ള​തും അ​റി​യു​ക. പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ അ​വ​ർ മു​ഴു​വ​ൻ തു​ക​യും തി​രി​ച്ചു​ത​ന്നു.

ര​ണ്ടാ​മ​താ​യി ഒ​രു പൊ​തു​മേ​ഖ​ലാ ബാ​ങ്ക് എ.​ടി.​എം കാ​ർ​ഡ് സൗ​ക​ര്യം ഇ​ല്ലാ​ത്ത ഒ​രു അ​ക്കൗ​ണ്ടി​ൽ ഡി​സം​ബ​ർ മാ​സ​ത്തി​ൽ എ.​ടി.​എം കാ​ർ​ഡ് ചാ​ർ​ജ്സ് എ​ന്ന് പ​റ​ഞ്ഞു. അ​ഞ്ഞൂ​റി​ൽ അ​ധി​കം രൂ​പ അ​ക്കൗ​ണ്ടി​ൽ ഡെ​ബി​റ്റ് ചെ​യ്തി​രി​ക്കു​ന്നു. ര​ണ്ടു ത​വ​ണ മെ​യി​ൽ അ​യ​ച്ചി​ട്ടും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല.

ഡി​സം​ബ​ർ മാ​സ​ത്തെ ത​ന്നെ മ​റ്റൊ​രു സം​ഭ​വം ഒ​രു വാ​യ്പ അ​ക്കൗ​ണ്ടി​ൽ ബാ​ങ്ക് സ്വ​മേ​ധ​യാ തെ​റ്റാ​യി ലോ​ൺ അ​ട​ക്കേ​ണ്ട തു​ക മാ​റ്റു​ക​യും, അ​തു​കൊ​ണ്ടു അ​ക്കൗ​ണ്ട് കു​ടി​ശ്ശി​ക ആ​കു​ക​യും ചെ​യ്തു. അ​തു​കൊ​ണ്ടു ത​ന്നെ അ​ക്കൗ​ണ്ടി​ൽ പി​ഴ പ​ലി​ശ ഈ​ടാ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. ബാ​ങ്ക് അ​റി​യി​പ്പൊ​ന്നും ന​ൽ​കി​യി​ല്ല. അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മേ​ൽ​പ്പ​റ​ഞ്ഞ കാ​ര്യം മ​ന​സ്സി​ലാ​കു​ന്ന​ത്. ആ​ർ.​ബി.​ഐ പ​ലി​ശ നി​ര​ക്കു​ക​ൾ പ​രി​ഷ്‌​ക​രി​ക്കു​മ്പോ​ൾ അ​ത​നു​സ​രി​ച്ചു വാ​യ്പ​യു​ടെ മാ​സ അ​ട​വ് പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന സാ​മാ​ന്യ മ​ര്യാ​ദ പോ​ലും ഈ ​പ്ര​മു​ഖ പൊ​തു​മേ​ഖ​ല ബാ​ങ്ക് പാ​ലി​ച്ചി​ട്ടി​ല്ല.

ഇ​ക്കാ​ര്യ​ങ്ങ​ൾ പൊ​തു​വെ പ​രി​ശോ​ധി​ക്കു​ന്ന എ​ന്നെ പോ​ലു​ള്ള​വ​ർ​ക്ക് ഇ​താ​ണ് അ​നു​ഭ​വ​മെ​ങ്കി​ൽ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന്റെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കും? എ​ല്ലാ ബാ​ങ്കു​ക​ളെ​യും ഒ​രു​പോ​ലെ അ​ട​ച്ചാ​ക്ഷേ​പി​ക്കു​ക​യ​ല്ല ചെ​യ്യു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​ഞ്ഞോ അ​ല്ലാ​തെ​യോ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു എ​ന്നു​ള്ള​ത് വാ​സ്ത​വ​മാ​ണ്.

ബാ​ങ്കു​ക​ൾ പ​ല ത​ര​ത്തി​ലു​ള്ള ചാ​ർ​ജു​ക​ൾ ഇ​ട​പാ​ടു​കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നും എ​ടു​ക്കാ​റു​ണ്ട്. മി​നി​മം ബാ​ല​ൻ​സ് ഇ​ല്ലാ​ത്ത​തി​ന്, ചെ​ക്ക് ബു​ക്കി​ന്, എ​സ്.​എം.​എ​സ്, എ.​ടി.​എം കാ​ർ​ഡ് വാ​ർ​ഷി​ക ഫീ​സ് ഇ​ങ്ങ​നെ പോ​കു​ന്നു നീ​ണ്ട നി​ര. ബാ​ങ്കു​ക​ളു​ടെ നി​ല​നി​ൽ​പി​നും മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും അ​വ​ർ​ക്കു ചെ​ല​വു​ക​ൾ ഉ​ണ്ട്. പ​ക്ഷേ അ​കാ​ര​ണ​മാ​യും, അ​ന്യാ​യ​മാ​യും ചാ​ർ​ജു​ക​ൾ എ​ടു​ക്കു​മ്പോ​ൾ അ​ത് അ​ധി​കാ​രി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക ത​ന്നെ വേ​ണം. പ​ല​പ്പോ​ഴും പ​രാ​തി​പ്പെ​ടാ​ൻ മി​ന​ക്കെ​ടാ​തെ ന​മ്മ​ൾ സ​ഹി​ക്കു​ക​യാ​ണ് പ​തി​വ്. ഒ​രു സാ​ധാ​ര​ണ പ്ര​വാ​സി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ക്കാ​ര്യ​ങ്ങ​ൾ അ​വ​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. അ​തു​കൊ​ണ്ടു അ​വ​രു​ടെ നാ​ട്ടി​ലു​ള്ള പ​ങ്കാ​ളി​ക്ക് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം.

എ​ന്താ​ണ് പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ?

നി​ങ്ങ​ളു​ടെ എ​ല്ലാ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും വ​ല്ല​പ്പോ​ഴും പ​രി​ശോ​ധി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം. പ്ര​ത്യേ​കി​ച്ച് ഡി​സം​ബ​ർ, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ. ഇ​തി​നു വേ​ണ്ടി ഇ​ന്റ​ർ​നെ​റ്റ് ബാ​ങ്കി​ങ് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. മേ​ൽ​പ​റ​ഞ്ഞ രീ​തി​യി​ലു​ള്ള ചാ​ർ​ജു​ക​ൾ നി​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഉ​ട​നെ ത​ന്നെ പ്ര​സ്തു​ത ശാ​ഖ​യി​ൽ രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി കൊ​ടു​ക്കു​ക. അ​ത് ഇ-​മെ​യി​ൽ ആ​യോ ക​ത്ത് മു​ഖാ​ന്തര​മോ കൊ​ടു​ക്കാ​വു​ന്ന​താ​ണ്. ഒ​രു തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത പ​ക്ഷം ശാ​ഖ​യു​ടെ മേ​ല​ധി​കാ​രി​യെ അ​റി​യി​ക്കു​ക. ഇ​പ്ര​കാ​ര​മു​ള്ള ഇ​ട​പാ​ടു​കാ​രു​ടെ പ​രാ​തി​ക​ൾ അ​റി​യി​ക്കാ​ൻ വേ​ണ്ടി​യു​ള്ള അ​ഡ്ര​സ് /ഫോ​ൺ ന​മ്പ​ർ/​മെ​യി​ൽ ഐ.​ഡി എ​ന്നി​വ ബ്രാ​ഞ്ചു​ക​ളി​ൽ ത​ന്നെ ഇ​ട​പാ​ടു​കാ​രു​ടെ അ​റി​വി​ലേ​ക്കാ​യി പ്ര​ദ​ശി​പ്പി​ക്ക​ണം എ​ന്നാ​ണ് വ്യ​വ​സ്ഥ. സ്വാ​ഭാ​വി​ക​മാ​യും അ​വി​ടെ​നി​ന്നും നി​ങ്ങ​ൾ​ക്ക് അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും. അ​ഥ​വാ ഇ​ല്ലെ​ങ്കി​ൽ അ​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്കു ക​ട​ക്ക​ണം. ആ​ർ.​ബി.​ഐ നി​യ​മം അ​നു​സ​രി​ച്ച് എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും ഒ​രു ഉ​പ​ഭോ​ക്തൃ പ​രാ​തി പ​രി​ഹാ​ര സെ​ൽ ഉ​ണ്ടാ​കും. പ​ല പേ​രി​ലാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്.

ഇ​ന്റേ​ണ​ൽ ഒം​ബു​ഡ്സ്‌​മാ​ൻ സി​സ്റ്റം എ​ന്നും അ​റി​യ​പ്പെ​ടും. അ​വി​ടെ പ​രാ​തി സ​മ​ർ​പ്പി​ക്കാം. ഇ​നി അ​വി​ടെ​നി​ന്നും നി​ങ്ങ​ളു​ടെ പ​രാ​തി​ക്കു പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മാ​യും ര​ണ്ടു മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാം. ഒ​ന്ന് ആ​ർ.​ബി.​ഐ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓം​ബു​ഡ്സ്മാ​നി​ൽ പ​രാ​തി സ​മ​ർ​പ്പി​ക്കാം.

ഇ​തി​നു പ്ര​ത്യേ​കി​ച്ച് ചെ​ല​വ് ഇ​ല്ല. അ​ല്ലെ​ങ്കി​ൽ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റ​ത്തി​ൽ പ​രാ​തി​പ്പെ​ടാം. ഇ​തി​നൊ​ക്കെ സ്വ​ൽ​പം മെ​ന​ക്കെ​ട​ണം എ​ന്നു​ള്ളൊ​രു കാ​ര്യം ഉ​ണ്ട്. എ​ത്ര​പേ​ർ​ക്ക് ഇ​തി​നു​ള്ള സ​മ​യ​വും, സാ​ഹ​ച​ര്യ​വും ഉ​ണ്ടെ​ന്നു​ള്ള​തും ഒ​രു വി​ഷ​യ​മാ​ണ്.

എ​ന്നി​രു​ന്നാ​ലും കു​റ​ച്ച് ആ​ളു​ക​ൾ ഇ​തി​നു മു​തി​ർ​ന്നാ​ൽ, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കി​ല്ല എ​ന്ന് ക​രു​താം. ബാ​ങ്കി​ങ് ഓം​ബു​ഡ്സ്മാ​ൻ /ക​ൺ​സ്യൂ​മ​ർ ഫോ​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ങ്ങ​നെ പ​രാ​തി സ​മ​ർ​പ്പി​ക്കാം, ന​ഷ്ട​പ​രി​ഹാ​രം ഇ​വ​യെ​പ്പ​റ്റി അ​ടു​ത്ത ലേ​ഖ​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കാം.

(തു​ട​രും )

(ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ച് എ​ക്സി​ക്യൂ​ട്ടി​വ്

അ​ഡ്വൈ​സ​റാ​ണ് ലേ​ഖ​ക​ൻ )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - What to do if banks charge unfair fees?
Next Story