നാട്ടിലേക്ക് പണമയക്കാം, വെസ്റ്റേൺ യൂനിയൻ മൊബൈൽ ആപ്പിലൂടെ
text_fieldsമസ്കത്ത്: വെസ്റ്റേൺ യൂനിയെൻറ ഒാൺലൈൻ മണി ട്രാൻസ്ഫർ സംവിധാനം ഒമാനിൽ പ്രവർത്തനമാരംഭിച്ചു. പ്രമുഖ ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചുമായി ചേർന്നാണ് പുതിയ സംവിധാനം ആരംഭിച്ചത്. വെസ്റ്റേൺ യൂനിയൻ മൊബൈൽ ആപ്ലിക്കേഷനും, വെസ്റ്റേൺ യൂനിയൻ വെബ്സൈറ്റും മുഖേന ലോകത്തിെൻറ ഏത് ഭാഗത്തേക്കും ഏതുസമയവും പണമയക്കാനാകും. ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിെൻറ ഭാഗമായാണ് പുതിയ സംവിധാനം ആരംഭിച്ചതെന്ന് വെസ്റ്റേൺ യൂനിയൻ റീജനൽ വൈസ് പ്രസിഡൻറ് ഹാതിം സുലൈമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം പ്രൊഫൈൽ നിർമിച്ച് രജിസ്റ്റർ ചെയ്യണം.
ഗ്ലോബൽ മണി എക്സ്ചേഞ്ച് ശാഖകളിൽ എത്തി സിവിൽ െഎ.ഡി നൽകിയാൽ മാത്രമേ രജിസ്ട്രേഷൻ പൂർത്തീകരിക്കപ്പെടൂ. ഒമാനിലെ ബാങ്ക് അക്കൗണ്ടുകളിൽനിന്നുള്ള തുകയാണ് ഒാൺലൈൻ ട്രാൻസ്ഫർ ചെയ്യാനാവുക. പണം അയക്കുേമ്പാൾ ലഭിക്കുന്ന മണി ട്രാൻസ്ഫർ കൺട്രോൾ നമ്പർ പണം സ്വീകരിക്കേണ്ടയാൾക്ക് നൽകണം. ഇൗ നമ്പറുമായി ലോകത്തിെൻറ വിവിധയിടങ്ങളിലെ വെസ്റ്റേൺ യൂനിയൻ ശാഖകളിൽ എത്തി പണം കൈപ്പറ്റാം. ഉദ്ഘാടന ആനുകൂല്യമായി 2000 റിയാൽ വരെ അയക്കുന്നതിന് ഒന്നര റിയാൽ സർവിസ് ചാർജ് നൽകിയാൽ മതി. ഒരിക്കൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ വിസാ കാലാവധിയിൽ പിന്നീടൊരിക്കലും ഗ്ലോബൽ മണി ശാഖ സന്ദർശിക്കേണ്ട ആവശ്യവും വരുന്നില്ല. പുതിയ ഡിജിറ്റൽ മണി ട്രാൻസ്ഫർ സംവിധാനം സ്വദേശികൾക്ക് ഒപ്പം വിദേശി സമൂഹത്തിനും ഏറെ ഉപകാരപ്പെടുമെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ കെ.എസ്. സുബ്രഹ്മണ്യം പറഞ്ഞു. ഒമാനിലെ വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രയോജനപ്പെടുന്നതാണ് പുതിയ സംവിധാനമെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ച് ജനറൽ മാനേജർ ആർ. മധുസൂദനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
