സലാല: ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാൻ കോൺഗ്രസും സി.പി.എമ്മും പ്രാദേശിക പാർ ട്ടികളോട് വിട്ടുവീഴ്ചക്ക് തയാറായി വിശാല മതേതര സഖ്യത്തെ രൂപപ്പെടുത്തിയെടുക്കണ മെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി. അടുത്ത പൊതുതെരഞ്ഞെടു പ്പിന് ശേഷം ഇന്ത്യ എന്ന രാജ്യം നിലനിൽക്കണമോ വേണ്ടയോ എന്ന മൗലികമായ ചോദ്യമാണ് രാജ്യത ്തെ ജനങ്ങൾക്കു മുന്നിൽ ഉന്നയിക്കപ്പെടുന്നത്.
ഇന്ത്യൻ വെൽഫെയർ ഫോറം വാർഷികാഘോഷങ ്ങളുടെ ഭാഗമായി സലാല ലുബാൻ പാലസ് ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാ ഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാലര വർഷത്തിനിടയിൽ കോർപറേറ്റ്വത്കരണവും അഴിമതിയും വർഗീയതയും പാരമ്യത്തിലെത്തിയിരിക്കുകയാണ്. ജി.എസ്.ടി നടപ്പാക്കിയശേഷം രണ്ട് കോടിയിലധികം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.
കോടികളുടെ ബാങ്ക് വായ്പയെടുത്ത കോർപറേറ്റ് ഭീമന്മാർ രാജ്യം വിട്ടു. അതേസമയം, രാജ്യത്തെ 31 കോടി കുടുംബങ്ങൾക്ക് കിടക്കാൻ കൂരയില്ല. രാഷ്ട്രീയപ്രവർത്തനം പണമുണ്ടാക്കാനുള്ള ‘തൊഴിൽ’ ആണെന്ന നിലക്കാണ് പാർട്ടികൾ കാണുന്നത്. ദലിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങൾ നിലനിൽപിനായുള്ള പോരാട്ടത്തിലാണ്. ചോദ്യങ്ങൾ ഉന്നയിക്കുന്നവരും എതിർശബ്ദമുയർത്തുന്നവരും രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെടുന്ന സാഹചര്യമാണുള്ളത്.
സഹവർത്തിത്വവും സഹിഷ്ണുതയും സഹാനുഭൂതിയുമുള്ള ഒരു രാജ്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിെൻറ ഭാഗമായുള്ള ചെറിയ ചുവടുവെപ്പുകളാണ് വെൽഫെയർ പാർട്ടി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരേത്ത പ്രതിനിധി സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട വെൽഫെയർ ഫോറം സലാലയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെയും അദ്ദേഹം പ്രഖ്യാപിച്ചു. വെൽഫെയർ ഫോറം പ്രസിഡൻറ് യു.പി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ
വർക്കിങ് കമ്മിറ്റി അംഗങ്ങളായ ഹുസ്നി സമീർ, മൻസൂർ നിലമ്പൂർ, മുസമ്മിൽ, ഗണേഷ് എന്നിവർ പ്രമേയം അവതരിപ്പിച്ചു. കൾചറൽ സെക്രട്ടറി തഴവ രമേശ് സ്വാഗതവും വൈസ് പ്രസിഡൻറ് വഹീദ് ചേന്ദമംഗലൂർ നന്ദിയും പറഞ്ഞു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാ പരിപാടികളും സംഘടിപ്പിച്ചു. സലാലയിലെ യുവഗായകൻ അഞ്ജയ് രമേഷ് നേതൃത്വം നൽകിയ സംഗീത വിരുന്നിൽ നിവിൻ ഡെന്നി, മനോജ് എക്സലൻസ്, സുനിത മനോജ്, സമീർ, തഴവ രമേഷ് എന്നിവർ ഗാനങ്ങളാലപിച്ചു. മലബാർ വോയിസ് സലാല വ്യത്യസ്തമായ കോൽകളി അവതരിപ്പിച്ചപ്പോൾ യാസ് പരമ്പരാഗത രീതിയിലുള്ള കോൽകളിയുമായി വേദിയിലെത്തി. പ്രളയത്തെ ആസ്പദമാക്കി കീർത്തി അഭിലാഷ് അണിയിച്ചൊരുക്കിയ ഫ്യൂഷൻ ഡാൻസും അനൂപ് മാസ്റ്ററിെൻറ നേതൃത്വത്തിൽ റിഥം ഡാൻസ് സലാല അവതരിപ്പിച്ച ഹിപ്ഹോപ് നൃത്തവും ശ്രദ്ധേയമായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2019 4:54 AM GMT Updated On
date_range 2019-06-20T18:29:58+05:30കോൺഗ്രസും സി.പി.എമ്മും വിട്ടുവീഴ്ചക്ക് തയാറാകണം – റസാഖ് പാലേരി
text_fieldsNext Story