വെൽഫെയർ ഫോറം സലാല: കെ. ശൗക്കത്തലി പ്രസി., അബ്ദുല്ല മുഹമ്മദ് ജന.സെക്രട്ടറി
text_fieldsകെ. ശൗക്കത്തലി (പസി.), അബ്ദുല്ല മുഹമ്മദ് (ജന.സെക്ര.), മുസമ്മിൽ മുഹമ്മദ്(ട്രഷ.)
സലാല: വെൽഫെയർ ഫോറം സലാലയുടെ അടുത്ത രണ്ടുവർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനായി നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി തെരഞ്ഞെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. കെ. ശൗക്കത്തലിയെയാണ് പ്രസിഡൻറായി െതരഞ്ഞെടുത്തത്. കാൽനൂറ്റാണ്ടിലേറെയായി സലാലയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വവും പ്രഭാഷകനുമായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ കൂട്ടിൽ സ്വദേശിയാണ്. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്ല മുഹമ്മദ്,കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. മുസമ്മിൽ മുഹമ്മദിനെ ട്രഷററായും ശരണ്യ ചന്തു, വഹീദ് ചേന്ദമംഗലൂർ, കെ.സൈനുദ്ദീൻ എന്നിവരെ വൈസ് പ്രസിഡൻറുമാരായും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: കബീർ കണമല, ഗണേഷ് പയ്യോളി, ബഷീർ ചാലിശ്ശേരി, ചന്തു ചന്ദ്രൻ, സാജിദ ഹഫീസ് (സെക്ര.)
സജീബ് ജലാൽ ( ടീം വെൽഫെയർ ക്യാപ്റ്റൻ), പി.ടി. സബീർ, കെ. മുസ്തഫ ( വൈസ് ക്യാപ്റ്റൻ) .