വെൽഫെയർ ഫോറം സലാല സെമിനാർ ശ്രദ്ധേയമായി
text_fieldsസലാല: ഇന്ത്യൻ വെൽഫെയർ ഫോറം സലാലയിൽ സംഘടിപ്പിച്ച സെമിനാർ പൗരത്വ ഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരായ പ്രതിഷേധസംഗമമായി മാറി. ‘ജനാധിപത്യ ഇന്ത്യ: വെല്ലുവിളികളും പ്രതീക്ഷകളും’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സെമിനാർ ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല വൈസ് പ്രസിഡൻറ് ഹൻദാസ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പൗരത്വഭേദഗതി നിയമം ഏതെങ്കിലും ഒരു മതവിഭാഗത്തിനെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും മതേതര ഇന്ത്യ എന്ന ആശയത്തെത്തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം അഭിമുഖീകരിക്കുന്ന ഭീകരമായ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ജീവൽപ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിട്ട് മതത്തിെൻറയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് ഉയർന്നുവരുന്ന കൂട്ടായ പ്രക്ഷോഭങ്ങളെപോലെത്തന്നെ പ്രവാസ ലോകത്തും യോജിച്ച പ്രതിഷേധ പരിപാടികൾ രൂപപ്പെട്ടുവരണമെന്ന് സെമിനാറിൽ അധ്യക്ഷത വഹിച്ച വെൽഫെയർ ഫോറം സലാല ആക്ടിങ് പ്രസിഡൻറ് തഴവ രമേശ് ആവശ്യപ്പെട്ടു. സലാലയിലെ വ്യത്യസ്ത കൂട്ടായ്മകളെ പ്രതിനിധാനംചെയ്ത് പവിത്രൻ കാരായി (കൈരളി), ഹരികുമാർ (ഒ.ഐ.സി.സി), ആർ.കെ. അഹ്മദ് (കെ.എം.സി.സി), എ. പി. കരുണൻ (സർഗവേദി), കെ. ഷൗക്കത്തലി മാസ്റ്റ്ർ (ഐ.എം.ഐ), ബൈജു (മൈത്രി), കെ.ടി. നാസർ (സോഷ്യൽ ഫോറം), സാഗർ അലി (യാസ്), അമാനുള്ള (പി.സി.എഫ്), മുഹമ്മദ് സ്വഫ്വത്ത് (വെൽഫെയർ ഫോറം), ഡോ. നിസ്താർ, ഇ.ജി. സുബ്രൻ, ഹേമ ഗംഗാധരൻ, റസൽ മുഹമ്മദ്, യു.എ. ലത്തീഫ് എന്നിവർ സംസാരിച്ചു.സംഘ്പരിവാർ ഭരണകൂടത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭസമരങ്ങളിൽ രക്തസാക്ഷികളായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി എ.കെ.വി. ഹലീം വിഷയാവതരണം നടത്തി. വനിത വിങ് സെക്രട്ടറി ഹുസ്നി സമീർ സ്വാഗതവും സജീബ് ജലാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
