Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെൽഫെയർ കപ്പ് ഇന്ന് മബേല അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ

text_fields
bookmark_border
വെൽഫെയർ കപ്പ് ഇന്ന് മബേല അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ
cancel

മസ്കത്ത്: പി.ബി. സലീം മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള വെൽഫെയർ കപ്പ് 2024 സീസൺ-2 ഫുട്ബാൾ ടൂർണമെന്റ്റ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണി മുതൽ മബേല മാൾ ഓഫ് മസ്കത്തിനു സമീപം അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കും.

മസ്‌കത്തിലെ പ്രഗത്ഭരായ 16 ഫുട്ബാൾ ടീമുകൾ മാറ്റുരക്കുന്ന വെൽഫെയർ കപ്പ്, കായികപ്രേമികളായ പ്രവാസി മലയാളികൾക്ക് ഒരു വേറിട്ട അനുഭവം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഫുട്ബാൾ കളികൾക്ക് പുറമെ 14 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ടൂർണമെൻറും ഉണ്ടായിരിക്കും. കൂടാതെ, കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള രസകരങ്ങളായ കളികളും മത്സരങ്ങളും ടൂർണമെന്റിന്റെ ഭാഗമായി സജ്ജീകരിക്കുമെന്നും ടൂർണമെൻ ചെയർമാൻ സാജിദ് റഹ്‌മാൻ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Welfare Cup today at Mabela Al Shadi Football Ground
Next Story