വെൽഫെയർ കപ്പ് -സീസൺ 3 ലോഗോ പ്രകാശനവും നറുക്കെടുപ്പും
text_fieldsവെൽഫെയർ കപ്പ് സീസൺ 3 ലോഗോ പ്രകാശന ചടങ്ങിൽനിന്ന്
മസ്കത്ത്: ഒക്ടോബർ 31ന് മബേല അൽ ശാദി ഫുട്ബാൾ ടർഫിൽ നടക്കുന്ന വെൽഫെയർ കപ്പ് സീസൺ 3 ലോഗോ പ്രകാശനവും ടീമുകളുടെ ഗ്രൂപ്പിങ് നറുക്കെടുപ്പും സബ്രീസ് ഗാർഡൻസ് റെസ്റ്ററന്റിൽ നടന്നു. ഷമീർ കൊല്ലക്കാൻ ലോഗോ പ്രകാശനവും പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സാജിദ് റഹ്മാൻ നറുക്കെടുപ്പ് ഉദ്ഘാടനവും നിർവഹിച്ചു.
ഫുട്ബാൾ ടൂർണമെന്റിനെ കുറിച്ച് ടൂർണമെന്റ് കോഓഡിനേറ്റർ റഫീഖും ടൂർണമെന്റിനോടൊപ്പം നടത്തുന്ന ‘കിക്ക് ആൻഡ് കണക്റ്റ്’ എന്ന ഫാമിലി ഇവന്റിനെ കുറിച്ച് ഫാത്തിമ ജമാലും വിശദീകരിച്ചു.
പരിപാടിയിൽ പ്രവാസി വെൽഫെയർ നേതാക്കളായ മുനീർ വടകര, നൗഫൽ കളത്തിൽ, സഗീർ ഇരിക്കൂർ, അസീസ് വയനാട്, സഫീർ നരിക്കുനി, സയിദ് അലി ആതവനാട്, ഷഹീറ അബ്ദുല്ല, ഷജീർ ജബ്ബാർ, നസീം ചാവക്കാട്, ഫസീല ഷൗക്കത്ത്, അനസ് കുറ്റിപ്പുറം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഒമാനിലെ കായിക പ്രേമികൾക്ക് മാത്രമല്ല മുഴുവൻ കുടുംബങ്ങൾക്കും ആഘോഷിക്കാനുള്ള മുഴുനീള ഉത്സവ രാവാണ് വെൽഫെയർ കപ്പ് എന്ന് ഇവന്റ് കൺവീനർ അർഷാദ് പെരിങ്ങാല അറിയിച്ചു. ഫൈസൽ ഇബ്രാഹിം സ്വാഗതവും സഗീർ ഇരിക്കൂർ നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

