വെൽഫെയർ കപ്പ് ക്രിക്കറ്റ് കാർണിവൽ; മലബാർ മൊണാർക്ക് ചാമ്പ്യന്മാർ
text_fieldsസലാല: പ്രവാസി വെൽഫെയർ സലാല സംഘടിപ്പിച്ച വെൽഫെയർ കപ്പിനു വേണ്ടിയുള്ള ബോക്സ് ക്രിക്കറ്റ് കാർണിവൽ 2026ൽ മലബാർ മൊണാർക്ക് വിജയികളായി. ഫൈനലിൽ സഫ്‍വ മാംഗ്ലൂർ ഫ്രണ്ട്സിനെയാണ് പരാജയപ്പെടുത്തിയത്. സെമിഫൈനൽ മത്സരങ്ങളിൽ യഥാക്രമം പ്രവാസി വെൽഫെയർ, വൈകിംഗ്സ് ടീമുകളെ പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിൽ എത്തിയത്.
എട്ടു ക്ലബ്ബുകൾ ടൂർണമെന്റിൽ പങ്കെടുത്തു. മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ബൗളർ അവാർഡുകൾക്ക് അരുൺ ഷെട്ടിയും ബെസ്റ്റ് ബാറ്റ്സ്മാൻ, ഫൈനലിലെ മാൻ ഓഫ് ദി മാച്ച് അവാർഡുകൾക്ക് ജാഫർ കെ.കെയും അർഹനായി. ദോഫാർ ഗവർണറേറ്റിലെ സ്പോർട്സ് ഫെസിലിറ്റീസ് അസി. ഡയറക്ടർ എൻജിനീയർ റാദി സുഹൈൽ അൽഗവാസ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ആർട്ട് ഓഫ് സ്പൈസസ്പ്‍വിന്നേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും ഡോ. അബൂബക്കർ സിദ്ദീഖ് സമ്മാനിച്ചു. ഗൾഫ്ടെക് ഗ്രൂപ്പ് ഓഫ് കമ്പനീസ് റണ്ണേഴ്സ്അപ് ട്രോഫിയും ക്യാഷ് പ്രൈസും പ്രവാസി വെൽഫെയർ പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് സമ്മാനിച്ചു. കെ. ഷൗക്കത്തലി, സജീബ് ജലാൽ, മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു
പ്രവാസി വെൽഫെയർ ജനറൽസെക്രട്ടറി വഹീദ് ചേന്ദമംഗലൂർ, രവീന്ദ്രൻ നെയ്യാറ്റിൻകര, പ്രോഗ്രാം കൺവീനർ ഫഹദ് അബ്ദുൽസലാം, കോ.കൺവീനർ മുസ്തഫ.കെ, ജെ. സാബുഖാൻ (ഐ.എം.ഐ), കെ. സലാഹുദ്ദീൻ (മീഡിയവൺ), സ്പോൺസർമാരായ ആഷിക് അഹമ്മദ് (മദായിൻ ദോഫാർ), സിയാദ് (കെയർ ഫാർമ), സുഹൈൽ (കെയർ ഫോൺ), ഷാഫി (യൂറോടെക്), നൂർ നവാസ് (സാപിൽ അക്കാദമി), മുസ്തഫ പൊന്നാനി, ജംഷാദ്, അയ്യൂബ് വി, കെ. സൈനുദ്ദീൻ, ബാസിൽ എം., മൻസൂർ വേളം, അൻസാർ കെ.പി, ഷജീർ പെരിങ്ങാല, ആബിദലി തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

