Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാലയിൽ വെൽഫെയർ കപ്പ് ബോക്സ് ക്രിക്കറ്റ് ടൂർണമെൻറ് നാലുമുതൽ

text_fields
bookmark_border
സലാലയിൽ വെൽഫെയർ കപ്പ്   ബോക്സ് ക്രിക്കറ്റ് ടൂർണമെൻറ് നാലുമുതൽ
cancel
camera_alt

വെൽഫെയർ കപ്പ് ബോക്സ് ക്രിക്കറ്റ് കാർണിവൽ പോസ്റ്റർ പ്രകാശനം നടന്നപ്പോൾ 

സലാല: പ്രവാസി വെൽഫെയർ സലാല സംഘടിപ്പിക്കുന്ന വെൽഫെയർ കപ്പിനു വേണ്ടിയുള്ള ബോക്സ് ക്രിക്കറ്റ് കാർണിവൽ ജൂൺ നാല്, അഞ്ച് തീയതികളിലായി സാപിൾ അക്കാദമി ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എട്ട് ഫ്രാഞ്ചൈസികൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ കളിക്കാരെ തിരഞ്ഞെടുക്കുവാനുള്ള ലേലം ആർട്ട് ഓഫ് സ്പൈസസ് റസ്റ്റോറൻറ് നടന്നു. അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിക്ക് ടൂർണമെന്റ് കൺവീനർ ഫഹദ് അബ്ദുൽസലാം നേതൃത്വം നൽകി. പ്രവാസി വെൽഫെയർ സ്പോർട്സ് ക്ലബ് പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു.

വൈസ് പ്രസിഡൻറ് മാരായ സജീബ് ജലാൽ, രവീന്ദ്രൻ നെയ്യാറ്റിങ്കര എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.ക്രിക്കറ്റ് ടൂർണമെൻറിനോടൊപ്പം വനിതകൾക്കായി മെഹന്ദി മത്സരം, ഷൂട്ടൗട്ട്, ഹിറ്റ് ദ ബോൾ, കുട്ടികൾക്കായി കളറിംഗ് മത്സരങ്ങൾ, കാണികൾക്കായി സ്പോർട്സ് ക്വിസ് തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് തസ്രീന ഗഫൂർ അറിയിച്ചു. വഹീദ് ചേന്ദമംഗലൂർ, മുസ്തഫ പൊന്നാനി, അയ്യൂബ് വാലിയിൽ, ബാസിൽ, ഫ്രാഞ്ചൈസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Welfare Cup Box Cricket Tournament in Salalah From June 4
Next Story