Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വെൽഫെയർ കപ്പ് 2023’ ഫുട്ബാൾ ടൂർണമെന്‍റ്​ ഫെബ്രുവരി 24ന്​

text_fields
bookmark_border
സ്വാഗത സംഘം രൂപവത്​കരിച്ചു
football tournament
cancel

മസ്​കത്ത്​: പ്രവാസി വെൽഫയർ ഒമാൻ സ്പോർട്സ് വിഭാഗം സംഘടിപ്പിക്കുന്ന ‘വെൽഫെയർ കപ്പ് 2023’ ഫുട്ബാൾ ടൂർണമെന്റിനുള്ള സ്വാഗത സംഘം രൂപവത്​കരിച്ചു. ഫെബ്രുവരി 24ന്​ അമീറാത്ത് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ ഒമാനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.

പ്രവാസി വെൽഫയർ സ്പോർട്സ് വിഭാഗം കൺവീനർ ഫിയാസ് മാളിയേക്കലിനെ പ്രോഗ്രാം കൺവീനറായും സെക്രട്ടറി റിയാസ് വളവന്നൂരിനെ ടൂർണമെന്റ് കൺവീനർ ആയും കേന്ദ്ര സെക്രട്ടറി മാരായ ഷമീർ കൊല്ലക്കാൻ, സഫീർ നരിക്കുനി എന്നിവരെ അസിസ്റ്റന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു.

താൽപര്യമുള്ള ടീമുകള്‍ രജിസ്ട്രേഷൻ ചെയ്യുന്നതിന് 9352 2664 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന്​ സംഘാടകർ അറിയിച്ചു. ഫുട്​ബാൾ ടൂർണമെന്റിനോടനുബന്ധിച്ച്​ നാട്ടിലെ വിവിധ പ്രദേശങ്ങളിലെ രുചി വൈവിധ്യങ്ങളുമായി ഫുഡ്‌ ഫെസ്റ്റിവൽ, സ്ത്രീകളുടെ മെഹന്ദി ഫെസ്റ്റ് എന്നിവയും നടത്തും.

പ്രവാസി വെൽഫയർ പ്രസിഡന്റ് മുനീർ വടകര, ജനറൽ സെക്രട്ടറി സാജിദ് റഹ്മാൻ എന്നിവർ സ്വാഗത സംഘ രൂപവത്​കരണത്തിനു നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Welfare Cup 2023 football tournament
Next Story