ഇന്ത്യൻ നാഷനൽ ഡിഫൻസ് കോളജ് സംഘത്തിന് സ്വീകരണം
text_fieldsഇന്ത്യയുടെ നാഷനൽ ഡിഫൻസ് കോളജിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് സ്റ്റേറ്റ് കൗൺസിലിൽ നൽകിയ സ്വീകരണം
മസ്കത്ത്: ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യയുടെ നാഷനൽ ഡിഫൻസ് കോളജിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് സ്റ്റേറ്റ് കൗൺസിൽ സ്വീകരണം നൽകി. സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ഹമദ് നാസർ അൽ നബ്ഹാനി, സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ജനറൽ അലി മുബാറക് അൽ അമ്രി, കൗൺസിലിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. ഒമാനും ഇന്ത്യയും തമ്മിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. സ്റ്റേറ്റ് കൗൺസിലിന്റെ പങ്ക്, വികസനം, നേട്ടങ്ങൾ, പ്രധാന ഘടകങ്ങളുടെ പ്രവർത്തനരീതി എന്നിവയെക്കുറിച്ച് പ്രതിനിധി സംഘത്തിന് വിശദീകരിച്ചു. കൗൺസിലിന്റെ കെട്ടിടം സന്ദർശിക്കുകയും അതിലെ സൗകര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
എയർ വൈസ് മാർഷൽ മനീഷ് കുമാർ ഗുപ്തയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം ഒമാനിലെത്തിയിട്ടുള്ളത്. മസ്കത്ത് ഇന്ത്യൻ എംബസിയിൽ സംഘത്തിന് അംബാസഡർ അമിത് നാരങ്ങിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണവും നൽകിയിരുന്നു. ഇന്ത്യൻ പ്രതിനിധി സംഘം ഒമാനിലെ എൻ.ഡി.സി കമാൻഡന്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

