വിശുദ്ധ റമദാന് സ്വാഗതമോതി ‘അഹ്ലൻ റമദാൻ’
text_fieldsകെ.എം.സി.സി അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ‘അഹ്ലൻ
റമദാൻ’ പരിപാടിയിൽനിന്ന്
മസ്കത്ത്: കെ.എം.സി.സി അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘അഹ്ലൻ റമദാൻ’ എന്ന ശീർഷകത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രഭാഷണവും സംഘടിപ്പിച്ചു. അൽഖുവൈർ ഏരിയ സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ കരീം പേരാമ്പ്ര അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ.എം.സിസി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു.
നൂറേ അജ്മീർ ഉസ്താദ് വലിയുദ്ദീൻ ഫൈസി വാഴക്കാട് മുഖ്യ അതിഥിയായി. എസ്.കെ.എസ്.എസ്.എഫ് ഒമാൻ അധ്യക്ഷൻ ഷാക്കിർ ഫൈസിയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ മസ്കത്ത് സുന്നി സെന്റർ പ്രിൻസിപ്പൽ മുഹമ്മദ് അലി ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. അൽഖുവൈർ കെ. എം. സി. സിക്ക് വേണ്ടി ഫ്ലോടെക് ഇന്റർനാഷനലിന് നൽകുന്ന സ്നേഹോപഹാരം സി.ഇ.ഒ മുഹമ്മദലി ഒറ്റപ്പാലത്തിന് വലിയുദ്ദീൻ ഫൈസി വാഴക്കാട് സമ്മാനിച്ചു.
മുഹീൻ ഫൈസി ഖിറാഅത്ത് നിർവഹിച്ചു. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ ബി.എസ്. ഷാജഹാൻ പഴയങ്ങാടി, ഇബ്രാഹിം ഒറ്റപ്പാലം മസ്കത്ത് കെ.എം.സി.സിയുടെ വിവിധ ഏരിയ, ജില്ല, മണ്ഡലം കമ്മിറ്റി നേതാക്കൾ, അൽഖുവൈർ ഏരിയ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, നിരവധി പ്രവർത്തകരും കുടുംബങ്ങളും സംബന്ധിച്ചു.
ശറഫുദ്ധീൻ പുത്തനത്താണിയുടെ നേതൃത്വത്തിൽ വളന്റീയേഴ്സ് ടീം പ്രവർത്തിച്ചു. അൽഖുവൈർ കെ.എം.സി.സി ഏരിയ ജനറൽ സെക്രട്ടറി വാഹിദ് മാള സ്വാഗതവും ട്രഷറർ സമദ് മച്ചിയത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

